അണ്വായുധ ശേഷിയുടെ ബലത്തില്‍ ലോകത്തെ ഭീഷണിപ്പെടുത്താന്‍ ഉത്തരകൊറിയയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് ട്രംപ്; പ്യോന്‍ഗ്യാന്‍ഗിനെ അണ്വായുധ വിമുക്തമാക്കാന്‍ റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ഒരുമിക്കണമെന്ന് യുഎസ് പ്രസിഡന്റ്

അണ്വായുധ ശേഷിയുടെ ബലത്തില്‍ ലോകത്തെ ഭീഷണിപ്പെടുത്താന്‍ ഉത്തരകൊറിയയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ അനുവദിക്കില്ലെന്ന് ട്രംപ്; പ്യോന്‍ഗ്യാന്‍ഗിനെ അണ്വായുധ വിമുക്തമാക്കാന്‍ റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ ഒരുമിക്കണമെന്ന് യുഎസ് പ്രസിഡന്റ്
ഉത്തരകൊറിയയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ ഒരിക്കലും തങ്ങളുടെ ആണവായുധ ശേഷിയുടെ ബലത്തില്‍ വിലപേശി ലോകത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പ്യോന്‍ഗ്യാന്‍ഗിനെ അണ്വായുധ മുക്തമാക്കുന്നതിനുള്ള ഒരു ആഗോള കാംപയിന്‍ നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉത്തരകൊറിയ വലിയ അണ്വായുധ പരീക്ഷണങ്ങള്‍ നടത്തിയതിന് ശേഷം സെപ്റ്റംബറില്‍ കൊറിയന്‍ പെനിന്‍സുലയില്‍ കടുത്ത യുദ്ധഭീഷണിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഇത് ഒരു ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണെന്നായിരുന്നു സ്റ്റേറ്റിന്റെ ഉടസ്ഥതയിലുള്ള കെസിഎന്‍എ ന്യൂസ് ഏജന്‍സി വിവരിച്ചിരുന്നത്. 12 ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം രാജ്യത്തോട് നടത്തിയ ടെലിവിഷന്‍ സന്ദേശത്തിലാണ് ട്രംപ് നിര്‍ണായകമായ മുന്നറിയിപ്പ് ഉത്തരകൊറിയക്ക് നല്‍കിയിരിക്കുന്നത്. പ്യോന്‍ഗ്യാന്‍ഗിനെ ആണവമുക്തമാക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും ട്രംപ് ആവര്‍ത്തിച്ച് ഉറപ്പേകുന്നു.

ഉത്തരകൊറിയ ഉയര്‍ത്തുന്ന അപകടകരമായ ഭീഷണികള്‍ അവസാനിപ്പിക്കുന്നത് വരെ ആ രാജ്യവുമായുള്ള വ്യാപാരപരവും സാമ്പത്തികപരവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്നും ആ രാജ്യത്തെ ഒറ്റപ്പെടുത്താന്‍ ഒരുമിക്കണമെന്നും റഷ്യ, ചൈന അടക്കമുള്ള എല്ലാ രാജ്യങ്ങളോടും ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ കടുത്ത നടപടികളിലൂടെ ഉത്തരകൊറിയയെ അണ്വായുധ വിമുക്തമാക്കേണ്ടിയിരിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശിക്കുന്നു.

Other News in this category4malayalees Recommends