'ഈ രാവില്‍ ഷഹബാസ് പാടുന്നു ഗസല്‍ നിശ 2017 നവംബര്‍ 17ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടന്നു.

'ഈ രാവില്‍ ഷഹബാസ് പാടുന്നു  ഗസല്‍ നിശ 2017 നവംബര്‍ 17ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടന്നു.

'ഈ രാവില്‍ ഷഹബാസ് പാടുന്നു'. കെ.എസ്.ബിമല്‍ സാംസ്‌കാരികഗ്രാമം എടച്ചേരിക്ക് വേണ്ടി നടന്ന ഗസല്‍ നിശ 2017 നവംബര്‍ 17ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടന്നു. രാത്രി 8.30 മണി മുതല്‍ വെളുപ്പിന് 12.30 വരെ നടന്ന ഗസല്‍ വിരുന്നില്‍ ഒഴുകിയെത്തിയ ജനങ്ങള്‍ക്ക് സംഗീതത്തിന്റെ പുതിയ ആസ്വാദനതലം നല്‍കിക്കൊണ്ട് ഷഹബാസ് പാടിമുന്നേറിയപ്പോള്‍ പ്രായഭേധമന്യേ ജനം ആനന്ദത്തിന്റെ പരമകോടിയില്‍ എത്തി എല്ലാം മറന്നു കൂടെ പാടുകയും ആടുകയും ചെയ്തപ്പോള്‍ സംഘാടകര്‍ മനസ്സില്‍ കൊണ്ട് നടന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം അനായാസമായി.പുല്ലാങ്കുഴലില്‍ രാജേഷ് ചേര്‍ത്തല തന്റെ കഴിവുകള്‍ ഒന്നൊന്നായി പുറത്തെടുത്തപ്പോള്‍ ജനം ആവേശഭരിതരായി. സിത്താറില്‍ സ്വര്‍ണ്ണമെടല്‍ ജേതാവായ ശ്രീ.പോള്‍സണ്‍, തബലയില്‍ ആനന്ദ്, ഗിറ്റാറില്‍ സുബിന്‍ സേതുപതി എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ പാട്ടിന്റെ പാലാഴി തീര്‍ത്തുകൊണ്ട് മണിക്കൂറുകള്‍ പോയ്മറഞ്ഞു. കൃത്യം 8 മണിക്ക് തുടങ്ങിയ ഔദ്യോഗിക ചടങ്ങിന് മുന്പായി പ്രദര്‍ശിപ്പിക്കപ്പെട്ട ബിമലിനെയും സാംസകാരിക ഗ്രാമത്തെയും കുറിചുള്ള ഹ്രസ്വ ഡോക്യുമെന്റ്രി ഒത്തുകൂടിയവരിലെക്ക് ഞങ്ങളുടെ ഉദ്ദേശ്യംസന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു.സാമൂഹ്യ,സാംസ്‌കാരിക, വ്യവസായ മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്ന, ഇതിനോടകം കൈരളി ടി.വി.ബിസിനസ്സ് എക്‌സലന്‍സി അവാര്‍ഡ് 2017,ബി.കെ.എസ്സ് ബിസിനസ്സ് ഐക്കന്‍ അവാര്‍ഡ് 2017 കരസ്ഥമാക്കിയ BKGHOLDING COMPANY ചെയര്‍മാന്‍ & മാനേജിംഗ് ഡയരക്ടര്‍ ശ്രീ. കെ.ജി.ബാബുരാജിനെ 'INNOVATIVE BUSINEES AWARD' 2017 നല്‍കി ആദരിച്ചു. ശ്രീ.എം.ശശിധരന്‍ നിയന്ത്രിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ.വത്സരാജ് സ്വാഗതവും, ചെയര്‍മാന്‍ ശ്രീ.ആര്‍.പവിത്രന്‍ അദ്ധ്യക്ഷതയും വഹിച്ചു. ആശസകള്‍ അര്‍പ്പിച്ചുകൊണ്ട് രക്ഷാധികാരികള്‍ ശ്രീ. ബാലകൃഷ്ണന്‍ ഡേവിസ് കാര്‍ സര്‍വീസ്, ബാബുരാജ് മാഹി എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ ശ്രീ. യു.കെ.ബാലന്‍ നന്ദി രേഖപ്പെടുത്തി. എല്ലാ പ്രതിബന്ധങ്ങളെയും ന്നിസ്സഹകരണങ്ങളെയും അതിജീവിച്ചു എത്തിച്ചേര്‍ന്ന ഈ മഹാ വിജയം മലയാളി സമൂഹത്തിന്റെ സഹകരണത്തിന്റെയും, ഔചിത്യബോധത്തിന്റെയും പ്രതിഫലനമാണെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇടുങ്ങിയ ചിന്തകള്‍കൊണ്ടല്ല മറിച്ചു വിശാലമായ കാന്‍വാസില്‍ ആവണം അതിനെ വിലയിരുത്തേണ്ടത് എന്ന് ഈ കൂട്ടായ്മ തെളിയിച്ചു.
Valsarajan Kuyimbil


Bahrain: Mob: 00973 39978676


India: Mob: 91 8086435098

Other News in this category4malayalees Recommends