നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രം ബുധനാഴ്ച സമര്‍പ്പിക്കും ; പിഴവുകള്‍ അടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ എല്ലാ തെളിവും ശേഖരിച്ച് പോലീസ്

നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രം ബുധനാഴ്ച സമര്‍പ്പിക്കും ; പിഴവുകള്‍ അടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ എല്ലാ തെളിവും ശേഖരിച്ച് പോലീസ്
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ബുധനാഴ്ച സമര്‍പ്പിക്കും.അങ്കമാലി കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക.ഇതുമായി ബന്ധപ്പെട്ട അന്തിമ വിശകലനങ്ങള്‍ക്ക് വേണ്ടി ഡിജിപി ലോക്‌നാഥ് ബഹ്‌റ കഴിഞ്ഞ ദിവസം നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.പിഴവുകളെല്ലാം അടച്ച കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച ചാര്‍ളിയെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാക്കിയില്ലെന്ന് പോലീസ് സൂചന നല്‍കി.ആക്രമണ കേസിലെ കുറ്റപത്രം മുമ്പ് സമര്‍പ്പിച്ചതിനാല്‍ ഇന്ന് സമര്‍പ്പിക്കുക അനുബന്ധ കുറ്റപത്രമാണ് .ആദ്യ കേസില്‍ ഏഴു പേരുള്ളതിനാല്‍ നിലവില്‍ 11ാം പ്രതിയായ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക.

Other News in this category4malayalees Recommends