ലോകത്ത് എവിടേയും ആക്രമണം നടത്താന്‍ കഴിയുന്ന ആണവ മിസൈലുമായി ചൈന ; ദൂരപരിധി 12000 കിലോമീറ്റര്‍

ലോകത്ത് എവിടേയും ആക്രമണം നടത്താന്‍ കഴിയുന്ന ആണവ മിസൈലുമായി ചൈന ; ദൂരപരിധി 12000 കിലോമീറ്റര്‍
ലോകത്തെ ഏതു ഭാഗവും ലക്ഷ്യം വയ്ക്കാവുന്ന ഭൂഖണ്ഡാന്തര ആണവ ബാലിസ്റ്റിക് മിസൈല്‍ അടുത്ത വര്‍ഷം ചൈനീസ് സൈന്യത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട് .ഒന്നിലധികം ആണവ പോര്‍മുനകള്‍ വഹിക്കാവുന്ന ഡോങ്‌ഫെക് -14 മിസൈല്‍ അപകടകാരിയാണ്.ദൂരപതിധി 2000 കിലോമീറ്ററും.ശത്രു സേനയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറാനും ഇതിന് കഴിയും.വിക്ഷേപണ തറയില്‍ നിന്ന് ലോകത്തിന്റെ ഏതു ഭാഗത്തേയും ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലാണെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.ത്രി സ്റ്റേജ് സോളിഡ് ഫ്യുവല്‍ മിസൈലിന് പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാനാകും.ഇവ ഓരോന്നായി തൊടുക്കാനും സാധിക്കും.അമേരിക്കയേയും യൂറോപ്പിനേയും ലക്ഷ്യം വച്ചാണ് മിസൈല്‍ വിന്യാമെന്നാണ് റഷ്യന്‍ വിദഗ്ധരുടെ വിലയിരുത്തല്‍.എട്ടു തവണ പരീക്ഷണം നടത്തിയ മിസൈല്‍ 2018 പകുതിയോടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാകും.

കരയിലും വെള്ളത്തിലും അതിവേഗം സഞ്ചരിക്കാന്‍ കഴിയുന്ന ടാങ്കും ചൈന വികസിപ്പിച്ചിട്ടുണ്ട് .വെള്ളത്തിലൂടെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ ടാങ്കിന് സാധിക്കും.26.5 ടണ്‍ ഭാരമുള്ള ടാങ്കിന് 11 സൈനീകരെ ഉള്‍ക്കൊള്ളാനും കഴിയും.

Other News in this category4malayalees Recommends