താരങ്ങളെല്ലാം രണ്ടുധ്രുവങ്ങളില്‍: അമ്മയില്‍നിന്ന് മമ്മൂട്ടി സ്ഥാനമൊഴിയുന്നു, ദിലീപ് വിഷയത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പ്

താരങ്ങളെല്ലാം രണ്ടുധ്രുവങ്ങളില്‍: അമ്മയില്‍നിന്ന് മമ്മൂട്ടി സ്ഥാനമൊഴിയുന്നു, ദിലീപ് വിഷയത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പ്
കൊച്ചി: ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ പല താരങ്ങള്‍ക്കും മുഷിച്ചലുണ്ടാക്കിയിരിക്കുകയാണ്. താരങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങി. ആക്രമിക്കപ്പെട്ട നടിയുമായി സൗഹൃദമുള്ള താരങ്ങള്‍ ഒന്നും ദിലീപിന്റെ ഭാഗത്തേക്ക് അടുക്കുന്നില്ല. ഇപ്പോള്‍ നേതൃസ്ഥാനം പോലും വഴിമുട്ടിയ അവസ്ഥയിലാണ്.


അമ്മയുടെ എക്സിക്യുട്ടീവ് യോഗം നീക്കി ജനറല്‍ ബോഡി യോഗം മതി എന്ന ധാരണയിലാണ് ഇപ്പോഴുള്ളത്. ദിലീപ് വിഷയത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പ് നിലനില്‍ക്കുന്നതാണ് എക്സിക്യുട്ടീവ് യോഗം മാറ്റിവയ്ക്കാനുള്ള കാരണം. വിവിധ ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള മോഹന്‍ലാലിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. പൃഥ്വിരാജിനെ അനുനയിപ്പിയ്ക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞെങ്കിലും മറ്റ് താരങ്ങളെല്ലാം പ്രതിഷേധത്തിലാണ്.

സംഘടനയിലേക്ക് ഇനിയില്ല എന്ന നിലപാടിലാണ് ദിലീപ്. എന്നാല്‍ സംഘടനയ്ക്കകത്തെ ദിലീപ് അനുകൂലികള്‍ കരുക്കള്‍ നീക്കുന്നുണ്ട്. ഭൂരിഭാഗം പേരും ദിലീപ് അനുകൂലികളാണ് എന്നതാണ് ഒരു വാസ്തവം.

Other News in this category



4malayalees Recommends