മാധ്യമപ്രവര്‍ത്തകരോട് ചൂടായി ഐശ്വര്യ റായ്: പാപ്പരാസികളുടെ ശല്യം കാരണം ഐശ്വര്യ കരഞ്ഞു, വീഡിയോ വൈറല്‍

മാധ്യമപ്രവര്‍ത്തകരോട് ചൂടായി ഐശ്വര്യ റായ്: പാപ്പരാസികളുടെ ശല്യം കാരണം ഐശ്വര്യ കരഞ്ഞു, വീഡിയോ വൈറല്‍
സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റുന്നില്ല. ആഘോഷങ്ങളില്‍ ശാന്തമായി പങ്കെടുക്കാന്‍ പോലും കഴിയുന്നില്ല. ആരാധകര്‍ അത്രമാത്രം അവരെ ബുദ്ധിമുട്ടിക്കുന്നു. അടുത്തിടെ ആരാധകരുടെയും പാപ്പരാസികളുടെയും ശല്യം കാരണം മാധ്യമപ്രവര്‍ത്തകരോട് പോലും ലോകസുന്ദരി ഐശ്വര്യ റായ്ക്ക് ദേഷ്യപ്പെടേണ്ടിവന്നു.

അന്തരിച്ച പിതാവ് കൃഷ്ണരാജിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കൂടെ ആരാധ്യയും ഐശ്വര്യയുടെ അമ്മയും ഉണ്ടായിരുന്നു. സ്മൈല്‍ ട്രെയില്‍ ഫൗണ്ടേഷനിലെ കുട്ടികളുമൊത്താണ് ഐശ്വര്യ പിറന്നാള്‍ ആഘോഷിച്ചത്. ഇതിനിടയ്ക്ക് പാപ്പരാസികളുടെ ശല്യം കാരണം ഐശ്വര്യയ്ക്ക് കരയേണ്ടി വന്നു. വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്.

താരവും കുടുംബവും വരുന്നത് അറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ ആശുപത്രിയില്‍ സ്ഥാനം പിടിച്ചിരുന്നു. ഐശ്വര്യയും മകളും എത്തിയതോടെ പരിസരം മറന്ന് പാപ്പരാസികള്‍ ബഹളം വെയ്പും ഫോട്ടോയെടുപ്പും തുടങ്ങി. ഐശ്വര്യയ്ക്ക് ഇഷ്ടമായില്ല. അല്‍പനേരം കഴിഞ്ഞപ്പോള്‍ താരത്തിന്റെ ക്ഷമ നശിച്ചു. ഒന്ന് നിര്‍ത്തൂ എന്ന് ആഷ് പറഞ്ഞു. അല്‍പം ശാന്തരാകൂ. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ഒരു നല്ല കാര്യത്തിനാണ്.

ഇതൊരു ആശുപത്രിയാണ്. ദയവ് ചെയ്ത് ബഹളംവെച്ച് അവിടെയുള്ളവരെ ബുദ്ധിമുട്ടിക്കരുത്. ഞങ്ങള്‍ എവിടെയും പോകുന്നില്ല. ഇവിടെ തന്നെയല്ലെ നില്‍ക്കുന്നത്. പിന്നെന്തിനാണ് നിങ്ങള്‍ ബഹളം വെയ്ക്കുന്നത്? ഐശ്വര്യ പറഞ്ഞു.

Other News in this category4malayalees Recommends