ഹാര്‍വി ദുരന്തബാധിതര്‍ക്കായി സമാഹരിച്ച തുക ഫോമ കൈമാറി

ഹാര്‍വി ദുരന്തബാധിതര്‍ക്കായി സമാഹരിച്ച തുക ഫോമ കൈമാറി

ഹൂസ്റ്റണ്‍: അടുത്തിടെ ഹൂസ്റ്റണിലുണ്ടായ ഹാര്‍വി മഹാദുരിതബാധിതര്‍ക്കായി ഫോമ സൗത്ത് ഈസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്‍ കണ്‍വീനറായി സമാഹരിച്ച തുക ഇക്കഴിഞ്ഞ നാലാംതീയതി കേരള സമാജം ഓഫീസില്‍ വച്ചു ഫൊക്കാനയുടെ മുന്‍കാല പ്രസിഡന്റും, ഹാര്‍വി ഹെല്‍പ് ലൈന്‍ കണ്‍വീനറുമായ ജി.കെ. പിള്ളയ്ക്ക് റെജി ചെറിയാന്‍ കൈമാറി.ഫോമ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നന്ദിയോടെ സ്മരിക്കുമെന്നും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ റെജി കാണിക്കുന്ന ഉത്സാഹവും നേതൃപാടവവും ഫോമയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും റെജി മാറ്റുരയ്ക്കാന്‍ പറ്റാത്ത ഒരു നേതാവാണെന്നും ജി.കെ. പിള്ള പറഞ്ഞു. ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോമയിലെ റെജിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.


യോഗത്തില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. ഡോ. സാം ജോസഫ് സ്വാഗതം ആശംസിച്ചു. ക്‌നാനായ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, നാഷണല്‍ കമ്മിറ്റി അംഗം ബാബു മുല്ലശേരി, ഫോമയുടെ ആദ്യകാല ട്രഷറര്‍ എന്‍.ജി മാത്യു, ഫോമ പ്രസിഡന്റ് സ്ഥനാര്‍ത്ഥി ഫിലിപ്പ് ചാമത്തില്‍, ബിജു (ലോസണ്‍ ട്രാവല്‍സ്), പ്രേംദാസ്, ബാബു തെക്കേക്കര, സെലിന്‍ ബാബു, പൊന്നുപിള്ള, തോമസ് ഓലിയാംകുന്നേല്‍, സുനില്‍ നായര്‍, തോമസ് തയ്യില്‍, സാം ജോണ്‍, രാജന്‍ യോഹന്നാന്‍, മൈസൂര്‍ തമ്പി, ഡയസ് ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.


റെജി നടത്തിയ പ്രസംഗത്തില്‍ തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ട്രഷറര്‍ കെന്നഡി ജോര്‍ജ് നന്ദി പറഞ്ഞു.

Other News in this category4malayalees Recommends