വളര്‍ത്തുമകളെ ഇല്ലായ്മ ചെയ്ത വെസ്ലിയ്ക്കും സിനിയ്ക്കും സ്വന്തം കുഞ്ഞും നഷ്ടമാകുന്നു ? മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി

വളര്‍ത്തുമകളെ ഇല്ലായ്മ ചെയ്ത വെസ്ലിയ്ക്കും സിനിയ്ക്കും സ്വന്തം കുഞ്ഞും നഷ്ടമാകുന്നു ? മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
വളര്‍ത്തു മകളായ ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ മലയാളി ദമ്പതികള്‍ വെസ്ലി മാത്യുസിന്റേയും സിനി മാത്യുസിന്റെയും മൂന്നു വയസ്സുകാരിയായ സ്വന്തം മകളെ ചൈല്‍ഡ് പ്രൊട്ടക്ട്വീവ് സര്‍വീസസ് കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് കൈമാറി.ഹൂസ്റ്റണിലുള്ള ബന്ധുവിന്റെ സംരക്ഷണയിലാണ് കുഞ്ഞിനെ കൈമാറിയത് .ഷെറിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെ കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു.

കേസില്‍ അകപ്പെട്ട വെസ്ലിയും സിനിയും ജയിലിലാണ് .ഷെറിനെ തനിയെ വീട്ടിലാക്കി പോയ കുറ്റത്തിന് സിനി ജാമ്യത്തുകയില്‍ ഇളവു തേടി കോടതിയെ സമീപിച്ചിരുന്നു.ഇപ്പോള്‍ രണ്ടരലക്ഷം ഡോളര്‍ ബോണ്ടിലാണ് സിനി ജയിലില്‍ കഴിയുന്നത്. കുട്ടിയെ പാലു കുടിക്കാത്തതിന്റെ പേരില്‍ നിര്‍ബന്ധിച്ചതും ശ്വാസം കിട്ടാതെ കുഴഞ്ഞുവീണെന്നും മരിച്ചെന്ന് കരുതി ഉപേക്ഷിച്ചെന്നുമാണ് വെസ്ലി നല്‍കിയ മൊഴി.ഇവരുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത് .

Other News in this category4malayalees Recommends