നടിയോട് ദിലീപിന് കടുത്ത പ്രതികാരം: ആക്രമണത്തിനുശേഷവും നടിയെ മോശക്കാരിയാക്കാന്‍ ശ്രമിച്ചു

നടിയോട് ദിലീപിന് കടുത്ത പ്രതികാരം: ആക്രമണത്തിനുശേഷവും നടിയെ മോശക്കാരിയാക്കാന്‍ ശ്രമിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തില്‍ ദിലീപിനെതിരെ വന്‍ ആരോപണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിനു ശേഷവും നടിയെ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ആക്രമണത്തിനിരയായ നടിയോട് ദിലീപിന് കടുത്ത പ്രതികാര മനോഭാവമാണെന്നാണ് പോലീസ് പറയുന്നത്.

ആക്രമണത്തിനു ശേഷവും നടിയെ മോശക്കാരിയാക്കാന്‍ പലതരത്തിലും ദിലീപ് ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളെ വരെ ഇതിനായി ഉപയോഗപ്പെടുത്തി. സിനിമാമേഖലയിലെ ചിലരെ തന്റെ സ്വാധീനമുപയോഗിച്ച് പ്രചരണങ്ങള്‍ക്കായി നിയോഗിച്ചു. ആക്രമണത്തിന് ശേഷവും ദിലീപിന് നടിയോട് അടങ്ങാത്ത പകയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും കുറ്റപത്രത്തിലുണ്ട്.

അതേസമയം തന്നെ താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാനും ദിലീപ് ശ്രമിച്ചു. താന്‍ നിരപരാധിയാണെന്ന് പല പ്രമുഖരെക്കൊണ്ടും നടിയോട് പറയിച്ചെന്നും കുറ്റപത്രത്തിലുണ്ട്.

Other News in this category4malayalees Recommends