മോഹന്‍ലാലിനൊപ്പം നഗ്നരംഗം അഭിനയിച്ചതില്‍ മോശം തോന്നിയില്ല, അഭിമാനമെന്ന് മീര വാസുദേവ്: ഒരൊറ്റ കണ്ടീഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു, കുറച്ച് പേര്‍ മാത്രം മതി

മോഹന്‍ലാലിനൊപ്പം നഗ്നരംഗം അഭിനയിച്ചതില്‍ മോശം തോന്നിയില്ല, അഭിമാനമെന്ന് മീര വാസുദേവ്: ഒരൊറ്റ കണ്ടീഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു, കുറച്ച് പേര്‍ മാത്രം മതി
മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു തന്മാത്ര. ചിത്രത്തില്‍ ലാലിന്റെ നഗ്ന രംഗം ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. ചിത്രം ഇറങ്ങി ആദ്യം ദിവസങ്ങളില്‍ തിയറ്ററില്‍ പോയി കണ്ടവര്‍ മാത്രമേ ആ രംഗം കണ്ടുള്ളൂ. പിന്നീട് അത് കട്ട് ചെയ്താണ് ടിവിയിലൊക്കെ പ്രദര്‍ശിപ്പിച്ചത്. ആ സീനിനെക്കുറിച്ച് നായിക മീര വാസുദേവ് മനസ്സു തുറന്നതിങ്ങനെ..

തന്മാത്രയില്‍ പൂര്‍ണ്ണനഗ്‌നയായ രംഗം ഉണ്ടെന്ന് വെച്ച് നിരവധി താരങ്ങള്‍ ഉപേക്ഷിച്ച റോളാണ് ധൈര്യപൂര്‍വ്വം മീര സ്വീകരിച്ചത്. മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്ന് മീര പറയുന്നു. വലിയൊരു പ്രൊഫൈലില്‍ നില്‍ക്കുന്ന താരമായിരുന്നിട്ട് കൂടി മോഹന്‍ലാല്‍ ആ സീനിനോട് ഓകെ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ആ സീന്‍ ചെയ്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് താരം പറയുന്നു.


പക്ഷേ ആ സീന്‍ ഷൂട്ട് ചെയ്യാന്‍ നേരത്ത് തനിക്ക് ഒരൊറ്റ കണ്ടീഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. അധികം ആളുകള്‍ ഒന്നും വേണ്ട, കുറച്ച് പേര്‍ മതി. അങ്ങനെ സംവിധായകന്‍ ബ്ലെസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ഡയറക്ടര്‍ അടക്കം 7 പേര്‍ മാത്രമേ ആ റൂമില്‍ ഉണ്ടായിരുന്നുള്ളുവെന്നും മീര പറയുന്നു.

Other News in this category4malayalees Recommends