മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്: സന്തോഷ് ഇത്തവണ ഞെട്ടിക്കും

മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്: സന്തോഷ് ഇത്തവണ ഞെട്ടിക്കും

പലര്‍ക്കും സന്തോഷ് പണ്ഡിറ്റ് ഒരു കോമാളി താരമാണ്. മറുവശം ചിന്തിച്ചാല്‍ സന്തോഷ് വലിയ കാര്യങ്ങള്‍ അനായാസം ഒറ്റയ്ക്ക് ചെയ്തുവെന്നു തന്നെ പറയാം. പല കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുള്ള ആളാണ് സന്തോഷ്. അതുകൊണ്ടുതന്നെ ആര്‍ക്കും സന്തോഷിനോട് ശത്രുതയില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം സന്തോഷ് പണ്ഡിറ്റ് എത്തുന്നുവെന്ന വാര്‍ത്ത ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നതാണ്.


സന്തോഷ് ഇത്തവണ എല്ലാവരെയും ഞെട്ടിക്കുമെന്നാണ് പറയുന്നത്. മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് എന്ന സിനിമയിലൂടെയാണ് സന്തോഷ് എത്തുന്നത്. കോളേജ് പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കളര്‍ഫുള്‍ ഷര്‍ട്ടും പാന്റ്‌സും ഒപ്പം ലെന്‍സ് കൂടുതലുള്ള കുപ്പി ഗ്ലാസും വെച്ച് നില്‍ക്കുന്ന സന്തോഷിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

താരം തന്നെയാണ് ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിനുള്ള സന്തോഷം പങ്കുവെച്ച് മുമ്പും ലൊക്കേഷനില്‍ നിന്നും സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.


Other News in this category4malayalees Recommends