മീനൂട്ടി ദിലീപിനൊപ്പം നില്‍ക്കുമോ? മീനൂട്ടിയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം, പുതിയ കരുനീക്കങ്ങള്‍

മീനൂട്ടി ദിലീപിനൊപ്പം നില്‍ക്കുമോ? മീനൂട്ടിയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം, പുതിയ കരുനീക്കങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഭാര്യ മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടെ തീരുമാനങ്ങള്‍ നിര്‍ണായകമാണ്. മഞ്ജു സാക്ഷിയാകുമ്പോള്‍ മീനൂട്ടി ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് അറിയേണ്ടത്. മീനൂട്ടിയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം ആലോചിക്കുന്നു. അതേസമയം, ദിലീപിന് പല കാരണങ്ങളാല്‍ നടിയോട് ഉണ്ടായിരുന്ന വ്യക്തി വിദ്വേഷത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളത് മഞ്ജു വാര്യര്‍ക്കാണെന്നും മഞ്ജു ഈ കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നുമാണ് പോലീസിന്റെ നിഗമനം.

മഞ്ജു വാര്യരുടെ മൊഴിക്ക് കേസില്‍ വലിയ പ്രധാന്യമാണുള്ളത്. മഞ്ജു വാര്യരും പള്‍സര്‍ സുനിയും ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഞ്ജു കോടതിയിലെത്തുന്നത് ഏത് വിധേനയും തടയാനാണ് പ്രതിഭാഗം നീക്കം. മഞ്ജു കോടതിയിലെത്തിയാല്‍ കുടുംബ പ്രശ്‌നങ്ങള്‍ സ്വാഭാവികമായും കോടതിയുടെ പരിഗണനയില്‍ വരും.

മഞ്ജു-ബി. സന്ധ്യ-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണു കേസെന്നാണ് ദിലീപിന്റെ വാദം. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകര്‍ത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ഈ ആലോചന.

Other News in this category4malayalees Recommends