സ്ത്രീധനമായി സ്വിഫ്റ്റ് കാര്‍ കൊണ്ടുവന്നില്ല ; വീട്ടുകാര്‍ തമ്മില്‍ വഴക്കായതോടെ വധുവിനെ തിരികെ കൊണ്ടുപോയി

സ്ത്രീധനമായി സ്വിഫ്റ്റ് കാര്‍ കൊണ്ടുവന്നില്ല ; വീട്ടുകാര്‍ തമ്മില്‍ വഴക്കായതോടെ വധുവിനെ തിരികെ കൊണ്ടുപോയി
സ്ത്രീധനത്തിന്റെ പേരിലുണ്ടായ വഴക്കില്‍ അവസാനം വരന്‍ അകത്തായി.വിവാഹ ശേഷം സ്ത്രീധനമായി ആവശ്യപ്പെട്ട സ്വിഫ്ട് കാര്‍ കൊണ്ടുവരാത്തതിനെ തുടര്‍ന്ന് വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി .ഒടുവില്‍ വീട്ടുകാര്‍ വധുവിനെ തിരികെ കൊണ്ടുപോയി.

പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം സുജ നിലയത്തില്‍ ബാഹുലേയന്റെ മകനും ഐആര്‍പിഎഫില്‍ ഡ്രൈവറുമായ പ്രണവും കൊല്ലം പരവൂര്‍ കുറമണ്ഡല്‍ പുത്തന്‍പുരയില്‍ ചന്ദ്രബാബുവിന്റെ മകളും എംബിഎ വിദ്യാര്‍ത്ഥിയുമായ നീന ചന്ദ്രനുമായുള്ള വിവാഹം പരവൂരില്‍ വച്ച് ഇന്നലെയാണ് നടന്നത്. വധുവിന്റെ വീട്ടുകാര്‍ ഇന്നലെ വൈകിട്ട് ആറിന് മറുവീട് കാണല്‍ ചടങ്ങിനെത്തുകയായിരുന്നു. എന്നാല്‍ സ്ത്രീധനമായി സ്വിഫ്ട് കാര്‍ കൊണ്ടുവന്നില്ലെന്നാരോപിച്ച് വരന്റെ പിതാവും സഹോദരനും വധുവിന്റെ വീട്ടുകാരുമായി കലഹിച്ചു.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട് പോലീസെത്തി ഇരുവിഭാഗത്തെയും അനുനയിപ്പിക്കുകയായിരുന്നു.

പ്രശ്‌നം അതുകൊണ്ടും അവസാനിച്ചില്ല. തുടര്‍ന്ന് വീട്ടുകാര്‍ വധുവിനെയും കൊണ്ട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. വരന്റെയും പിതാവിന്റെയും സഹോദരന്റെയും പേരില്‍ കേസെടുത്ത പോലീസ് വരനെ അറസ്റ്റ് ചെയ്തു.

Other News in this category4malayalees Recommends