അധ്യാപിക വഴക്കുപറഞ്ഞു: നാല് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു: സംഭവത്തില്‍ ദുരൂഹത

അധ്യാപിക വഴക്കുപറഞ്ഞു: നാല് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു: സംഭവത്തില്‍ ദുരൂഹത
ചെന്നൈ: സ്‌കൂളില്‍നിന്ന് അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ മറ്റെന്തോ കാരണമുണ്ടെന്നാണ് സൂചന. തമിഴ്‌നാട്ടിലെ ആരക്കോണത്താണ് സംഭവം.

ആരക്കോണത്തിനടുത്ത് രാമനാഥപുരത്താണ് സംഭവം. ഇവര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ്. നാലുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ അഗ്‌നിശമനസേന കണ്ടെടുത്തിട്ടുണ്ട്.

ദീപ, രേവതി, ശങ്കരി എന്നീ കുട്ടികളുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്. മനീഷ എന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സ്‌കൂളില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ പ്രധാന ജലസ്രോതസായ വിസ്താരമുള്ള കിണറ്റിലാണ് കുട്ടികള്‍ ചാടിയത്. ഇതിന് 60 അടി താഴ്ചയാണുള്ളത്.

പൊലീസ് അന്വേഷണം ആരംഭിച്ചു.


Other News in this category4malayalees Recommends