കാല്‍ഗറിയില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം

കാല്‍ഗറിയില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം

കാല്‍ഗറി: മദര്‍ തെരേസാ സീറോ മലബാര്‍ ദേവാലയത്തില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. 2017 ഡിസംബര്‍ 8,9,10 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് ധ്യാനം. 1987 മുതല്‍ കരിസ്മാറ്റിക് നവീകരണത്തില്‍ ഉറച്ചുനിന്നുകൊണ്ട് സന്യസ്തര്‍ക്കും, അത്മായര്‍ക്കും ആയിരിത്തില്‍പ്പരം ധ്യാനങ്ങള്‍ നടത്തിയിട്ടുള്ള അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. പി.ഡി. ഡൊമിനിക് നയിക്കുന്ന ധ്യാനം ഡിസംബര്‍ എട്ടാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കനേഡിയന്‍ മാര്‍ട്ടിയേഴ്‌സ് കാത്തലിക് ദേവാലയത്തില്‍ ആരംഭിക്കും.


ബ്രദര്‍ പി.ഡി. ഡൊമിനിക് അറിയപ്പെടുന്ന ഒരു വാഗ്മിയും സംഘാടകനും രോഗശാന്തി ശുശ്രൂഷകനും, ആത്മാഭിഷേക ഗുരുവും, എഴുത്തുകാരനും, മരിയന്‍ ടിവി, മരിയന്‍ പ്രസിദ്ധീകരണങ്ങള്‍, മരിയന്‍ മിനിസ്ട്രിയുടെ ചെയര്‍മാനുംകൂടിയാണ്. ബ്രദര്‍ ഡൊമിനിക്കും ടീമും നടത്തിയിട്ടുള്ള ധ്യാനങ്ങളിലും കണ്‍വന്‍ഷനുകളിലും രോഗശാന്തി ശുശ്രൂഷകളിലും സംബന്ധിച്ച് ദൈവ കൃപയിലേക്ക് വന്നവര്‍ പതിനായിരങ്ങളാണ്.

ധ്യാനത്തിന്റെ രണ്ടാംദിനമായ ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന വചനശുശ്രൂഷ ഉച്ചകഴിഞ്ഞ് 3 മണിക്ക് സമാപിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന ധ്യാനം രാത്രി 8 മണിയോടെ സമാപിക്കും. ഈ വാര്‍ഷിക ധ്യാനത്തില്‍ പങ്കുകൊണ്ട് പരിശുദ്ധാത്മാവിന്റെ കൃപാഭിഷേകത്താല്‍ നിറയാനും, ആത്മനവീകരണത്തിനു വിധേയരായി ദൈവാനുഗ്രഹം പ്രാപിക്കാനും കമ്യൂണിറ്റി ഡയറക്ടര്‍ ഫാ. സജോ ജേക്കബ് പുതുശേരി കാല്‍ഗറിയിലെ എല്ലാ ജനങ്ങളോടും ആഹ്വാനം ചെയ്തു. ധ്യാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റിമാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും അറിയിച്ചു. സുവിശേഷത്തിന്റെ അഗ്‌നി പകരുന്ന ഈ ശുശ്രൂഷയിലേക്ക് ഏവരേയും സഭാവിശ്വാസ ഭേദമെന്യേ യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.


വ്യക്തമായ ആശയം, ഗംഭീരമായ സ്വരം, ഇമ്പമാര്‍ന്ന അവതരണം, തുറന്നടിച്ചുള്ള ആശയവിനിമയം, ആഴമായ ബൈബിള്‍ ജ്ഞാനം, സ്വന്തം ജീവിതാനുഭവങ്ങളുടെ പങ്കുവെയ്ക്കലുകള്‍ എന്നിവ ബ്രദര്‍ ഡൊമിനിക്കിന്റെ ശുശ്രൂഷകളുടെ പ്രത്യേകതകളാണ്.Other News in this category4malayalees Recommends