ഒന്റാറിയോവിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണ്‍-കലെഡെന്‍ അതിര്‍ത്തിയിലെ വാഹനാപകടത്തില്‍ കനേഡിയന്‍ മലയാളി കൊല്ലപ്പെട്ടു; ലിയോ എബ്രഹാം മരിച്ചത് ടൊയോട്ട ഹൈലന്‍ഡര്‍ ട്രാന്‍സ്‌പോര്‍ട്ട് ട്രക്കിന് കൂട്ടിയിടിച്ച്

ഒന്റാറിയോവിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണ്‍-കലെഡെന്‍ അതിര്‍ത്തിയിലെ വാഹനാപകടത്തില്‍ കനേഡിയന്‍ മലയാളി കൊല്ലപ്പെട്ടു; ലിയോ എബ്രഹാം മരിച്ചത് ടൊയോട്ട ഹൈലന്‍ഡര്‍ ട്രാന്‍സ്‌പോര്‍ട്ട് ട്രക്കിന് കൂട്ടിയിടിച്ച്
ഒന്റാറിയോവിലെ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടണ്‍-കലെഡെന്‍ അതിര്‍ത്തിയില്‍ ടൊയോട്ട ഹൈലന്‍ഡര്‍ എന്ന എസ് യുവി ട്രാന്‍സ്‌പോര്‍ട്ട് ട്രക്കിന് കൂട്ടിയിടിച്ച് എസ് യുവി ഡ്രൈവറായ ലിയോ എബ്രഹാം (42) മരിച്ചതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നുള്ള മലയാളിയാണ് ഇദ്ദേഹം എന്ന് വെളിപ്പെട്ടിട്ടുണ്ട്. നവംബര്‍ 30 വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു അപകടം നടന്നത്. ഇതിനെ തുടര്‍ന്ന് ഒപിപി ഓഫീസര്‍മാരെ ഹംബര്‍ സ്റ്റേഷന്‍ റോഡിനും കൊളെറൈനെ ഡ്രൈവിനും ഇടയിലുള്ള മേഫീല്‍ഡ് റോഡിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

പടിഞ്ഞാറോട്ട് പോകുന്ന എസ് യുവി സെന്റര്‍ ലൈനിലേക്ക് കയറുകയും കിഴക്കോട്ട് പോകുന്ന ട്രക്കില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എസ് യുവിയില്‍ എബ്രഹാംമാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് അടച്ചിരുന്ന റോഡ് രാവിലെ ഒമ്പത് മണിയോടെ വീണ്ടും തുറന്നിരുന്നു. അപകടത്തെ കുറിച്ച ്ഒപിപി ഓഫീസര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ് യുവി സെന്റര്‍ ലൈനിലേക്ക് കയറിയത് കൊണ്ടല്ല അപകടം സംഭവിച്ചതെന്നും അവര്‍ പറയുന്നു.

എബ്രഹാം ഒരു കത്തോലിക്ക് എലിമെന്ററി സ്‌കൂള്‍ ടീച്ചറാണെന്ന് സൂചനയുണ്ട്. വീട്ടില്‍ നിന്നും ടൊറന്റോ എഫ്‌സി ഗെയിമില്‍ പങ്കെടുക്കാന്‍ വേണ്ടി വരവെയാണ് മരണം ഇദ്ദേഹത്തെ വേട്ടയാടിയത്. ഇദ്ദേഹത്തിനൊപ്പം വന്നിരുന്ന ഒരു സുഹൃത്ത് മറ്റൊരു വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ബ്രാംപ്ടണിലെ ജോണ്‍ ബോസ്‌കോ സ്‌കൂളിലാണ് എബ്രഹാം ഗ്രേഡ് 4, ഗ്രേഡ് 5 എന്നീ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്.

Other News in this category4malayalees Recommends