ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമന്‍സ് ഫോറം ചാരിറ്റി ബാങ്ക്വറ്റ് ഡിസംബര്‍ 16നു ന്യൂജേഴ്‌സിയില്‍

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമന്‍സ് ഫോറം ചാരിറ്റി ബാങ്ക്വറ്റ് ഡിസംബര്‍ 16നു ന്യൂജേഴ്‌സിയില്‍

എഡിസണ്‍: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല കുടുംബ കൂട്ടായ്മയും ചാരിറ്റി ബാങ്ക്വറ്റും ഡിസംബര്‍ 16നു ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ 'ഇ' ഹോട്ടലില്‍ (3050 വുഡ്ബ്രിഡ്ജ് അവന്യൂ, എഡിസണ്‍, ന്യൂജേഴ്‌സി) വച്ചു നടത്തപ്പെടുന്നു. ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വനിതാവേദി ഷീലാ ശ്രീകുമാര്‍ ചെയര്‍പേഴ്‌സണായുള്ള ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്നു.വനിതകള്‍ തങ്ങളുടെ സര്‍ഗ്ഗവാസനകളെ സമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗിപ്പെടുന്നതിനായി അവസരം ഒരുക്കുന്ന ഒരു കൂട്ടായ്മയാണ് ഫോമയുടെ വനിതാവേദി. ചാരിറ്റി ബാങ്ക്വറ്റില്‍ നിന്നും ലഭിക്കുന്ന തുക കേരളത്തിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും പുനരധിവാസത്തിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ദീര്‍ഘകാലമായി രോഗങ്ങളാല്‍ ഭാരപ്പെടുന്ന സ്ത്രീകളുടെ സാന്ത്വനത്തിനായും, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറി തുടര്‍ പഠനത്തിനു ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുവാനാണ് ഫോമ വനിതാവേദി ഇതില്‍ നിന്നും ലഭിക്കുന് തുക ലക്ഷ്യമിടുന്നത്.


പ്രവാസ മണ്ണില്‍ സമ്പദ് സമൃദ്ധിയില്‍ ജീവിക്കുമ്പോഴും പിറന്ന മണ്ണില്‍ കഷ്ടത അനുഭവിക്കുന്ന സമസൃഷ്ടങ്ങളോടുള്ള ഫോമയുടെ ഈ റീജിയണിലെ വനിതകളുടെ സന്മനസാണ് ചാരിറ്റി ബാങ്ക്വറ്റിന്റെ ഉദ്ദേശലക്ഷ്യം. സഹജീവികളില്‍ ഈശ്വരന്റെ മുഖം ദര്‍ശിക്കാന്‍ സാധിക്കുക എന്നതാണ് ഈ ജീവകാരുണ്യസ്പര്‍ശത്തിന്റെ ഉറവിടം. ഇന്നും നന്മ വറ്റിയിട്ടില്ലാത്ത പെണ്‍കരുത്ത് ഈ വലിയ സംരംഭത്തിലൂടെ നമുക്ക് ദര്‍ശിക്കാം. ഈ റീജിയന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഫാമിലി ഹോളിഡേ കൂട്ടായ്മയിലും ചാരിറ്റി ബാങ്ക്വറ്റിലും പങ്കെടുത്ത് ഈ ഉദ്യമം വിജയകരമാക്കുവാന്‍ ഡെലവേര്‍, പെന്‍സില്‍വാനിയ, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യസ്‌നേഹികളായ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.


'ഒരു വലിയ മാറ്റത്തിനായി നമുക്ക് അണിചേരാം' ഈ സ്വപ്ന സാക്ഷാത്കാരത്തിനായി നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്‌കറിയ (റീജിയണല്‍ വൈസ് പ്രസിഡന്റ്) 267 980 7923, ഷീല ശ്രീകുമാര്‍ (ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ചെയര്‍പേഴ്‌സണ്‍) 732 925 8801, ഡോ. സാറാ ഈശോ (ഫോമ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍) 845 304 4606, രേഖാ ഫിലിപ്പ് (ഫോമ വിമന്‍സ് റെപ്രസന്റേറ്റീവ്) 267 519 7118, പ്രിയ വേണുഗോപാല്‍ (സെക്രട്ടറി), സോഫിയാ മാത്യു (ട്രഷറര്‍), മിനി പവിത്രം (പി.ആര്‍.ഒ) 201 497 5743.


Other News in this category4malayalees Recommends