കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 9 ന്

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 9 ന്

മയാമി :ഫ്‌ളോറിഡയിലെ ആദ്യത്തെ മലയാളിസംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുപ്പതിനാലാമത് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 5 30 നു കൂപ്പര്‍സിറ്റിഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോട്കൂടി ആഘോഷിക്കുന്നു .അഞ്ചരമണിക്ക് ക്രിസ്മസ് ഡിന്നറും അതേത്തുടര്‍ന്ന് സൗത്ത് ഫ്‌ളോറിഡയിലെ അനുഗ്രഹീത കലാകാരമാരുടെയും കലാകാരികളുടെയും നേതൃത്വത്തിലും സമീപപ്രദേശത്തെ ക്രിസ്തീയ ദേവാലയങ്ങളുടെ സഹകരണത്തിലും നേറ്റിവിറ്റിഷോ , മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം, പ്രത്യേകം ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ , കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഗാനമേള എന്നിവ കൂടാതെ കേരളം സമാജത്തിന്റെ പോഷകസംഘടനകളായ കിഡ്‌സ് ക്ലബിന്റെ പരിപാടി , യൂത്ത്ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഫാഷന്‍ഷോ , വിമന്‍സ്‌ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ഡാന്‍സ് തുടങ്ങിയവയും നടത്തപ്പെടുന്നു.


പരിപാടികളുടെ വിജയത്തിനായി ബോബി മാത്യു ,ജിമ്മി ജോസഫ് , ടെസ്സ ിജെയിംസ് , റീഷ ിഔസേഫ് , ബെന്നി മാത്യു ,മാമന്‍ പോത്തന്‍ ,നിബു പുത്തേത്തു് , പദ്മകുമാര്‍ കെ.ജി, മനോജ് തനാത് ,ബിജു ജോണ്‍ ,ദിലീപ് വര്‍ഗീസ് ,സുനീഷ് റ്റി .പൗലോസ് ,നിധീഷ് ജോസഫ് ,ജോസ്‌മോന്‍ കരേടന്‍ ,സാം പാറതുണ്ടില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു .


സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദൂത് വിളംബരം ചെയ്യുന്ന ,ഈക്രിസ്മസ് ആഘോഷപരിപാടിയിലേക്ക് സൗത്ത് ഫ്‌ളോറിഡയിലെ എല്ലാമലയാളി സുഹൃത്തുക്കളെയും സ്വാഗതംചെയ്യുന്നതായി പ്രസിഡന്റ്‌സാജന്‍ മാത്യു, സെക്രട്ടറി ഷിജു കാല്‍പാടിക്കല്‍ , ട്രെഷറര്‍ ജോണറ്റു സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിക്കുകയുണ്ടായി.


Other News in this category4malayalees Recommends