മോണ്‍ട്‌റിയലിന്റെ ഭൂഗര്‍ഭത്തില്‍ നിഗൂഢ ഇടനാഴി കണ്ടെത്തി; 200 മീറ്റര്‍ നീളവും ആറ് മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയുമുള്ള തുരങ്കമുണ്ടായത് 15,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഹിമയുഗത്തില്‍; അപൂര്‍വ കാഴ്ച കാണാന്‍ ജനം കുതിച്ചെത്തുന്നു

മോണ്‍ട്‌റിയലിന്റെ ഭൂഗര്‍ഭത്തില്‍ നിഗൂഢ ഇടനാഴി കണ്ടെത്തി; 200 മീറ്റര്‍ നീളവും ആറ് മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയുമുള്ള തുരങ്കമുണ്ടായത് 15,000  വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഹിമയുഗത്തില്‍; അപൂര്‍വ കാഴ്ച കാണാന്‍ ജനം കുതിച്ചെത്തുന്നു
മോണ്‍ട്‌റിയലിന്റെ ഭൂഗര്‍ഭത്തില്‍ ഗവേഷകര്‍ ഐസും ചുണ്ണാമ്പ് കല്ലുകളും നിറഞ്ഞ നിഗൂഢ ഇടനാഴി കണ്ടെത്തി. ഇതിന്റെ അറ്റം എവിടെയാണെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിന് മുമ്പ് ഇതിനെക്കുറിച്ച് നേരിയൊരു സൂചന പോലും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹിമയുഗത്തില്‍ അതായത് 15,000 വര്‍ഷങ്ങള്‍ക്ക ്മുമ്പാണ് കത്തീഡ്രല്‍ പോലുള്ള ഈ ചേമ്പര്‍ രൂപീകൃതമായിരിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നത്.മോണ്‍ട്‌റിയലിലെ സയിന്റ്-ലിയോണാര്‍ഡ് കാവേണുമായി ബന്ധമുള്ളതാണ് ഈ ഇടനാഴി.

ഇത് പാര്‍ക് പി XII ന് അടിയിലാണ് നിലകൊള്ളുന്നത്. ഇത് ഹൈവേ 40ല്‍ നിന്നും അധികം ദൂരെയല്ല. ഈ ഗുഹയുടെ പ്രധാന ഭാഗം പൊതുജനങ്ങള്‍ക്ക് കാണാനായി ദശാബ്ദങ്ങള്‍ക്ക് മുമ്പ് തുറന്ന് കൊടുത്തിട്ടുണ്ട്. എന്നാല്‍ അതിനുള്ളിലേക്ക് ഇനിയും ഇടനാഴികളുണ്ടെന്ന് ഇപ്പോള്‍ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് 200 മീറ്റര്‍ നീളവും ആറ് മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയുമാണുള്ളത്. തങ്ങള്‍ പ്രധാനപ്പെട്ട ഒരു കണ്ടുപിടിത്തമാണ് നടത്തിയിരിക്കുന്നതെന്നും ഇത് ആയുഷ്‌കാലത്ത് ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നുമാണ് ഈ ഇടനാഴി കണ്ടെത്തിയിരിക്കുന്ന ലുക് ലെ ബ്ലാന്‍ഗ് വെളിപ്പെടുത്തുന്നത്. ഇദ്ദേഹവും സുഹൃത്ത് ഡാനിയേല്‍ കാരോണും ചേര്‍ന്നാണീ ഇടനാഴി കണ്ടെത്തിയിരിക്കുന്നത്.

ഇതിലേക്ക് ജലഉറവകളുമുണ്ട്. അതിനാല്‍ ഇതിന്റെ ചില ഭാഗങ്ങളില്‍ ആഴമേറെയുണ്ട്. ഭൂഗര്‍ഭജലം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ഡൗണ്‍സിംഗ് റോഡ് ഉപയോഗിച്ചാണിത് കണ്ടെത്തിയതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ഇത്തരം ഇടങ്ങള്‍ കണ്ടെത്തുകയെന്നത് ഹോബിയായി മാറ്റിയ ഇവര്‍ നടത്തിയ അന്വേഷണത്തിലൂടെ യാദൃശ്ചികമായിട്ടാണ് ഈ ഇടനാഴി കണ്ടെത്തിയിരിക്കുന്നത്. വളരെ മൃദുത്വമുളള ഒരു ലൈം സ്‌റ്റോണ്‍ പാളിയില്‍ കുഴിക്കാന്‍ തുടങ്ങുകയും അത് ഈ ഇടനാഴിയിലേക്കെത്തിക്കുയുമായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. തുടര്‍ന്ന് ഒരു വലിയ വിന്‍ഡോക്ക് സമാനമായ തുളയിലെത്തുകയും അത് ഈ ഇടനാഴിയിലേക്ക് നയിക്കുകയുമായിരുന്നു.

Other News in this category4malayalees Recommends