വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമം: പരാതിയുമായി സുക്കര്‍ബര്‍ഗിന്റെ സഹോദരി

വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമം: പരാതിയുമായി സുക്കര്‍ബര്‍ഗിന്റെ സഹോദരി
ലോസ്ആഞ്ചല്‍സ്: ഫ്‌ളൈറ്റ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന പരാതിയുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സുക്കര്‍ബര്‍ഗ് .ഫേസ്ബുക്ക് മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ കൂടിയായാണ് റാന്‍ഡി.

ലോസ് ആഞ്ചലസില്‍ നിന്നും മെക്‌സിക്കോയിലെ മസാട്‌ലനിലേക്ക് പോകവേ അലാസ്‌ക എയര്‍ലൈസിലാണ് ദുരനുഭവം. റാന്‍ഡി തന്നെയാണ് ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ അനുഭവം പുറത്തുവിട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അലാസ്‌ക എയര്‍ലൈന്‍സും വ്യക്തമാക്കി. ആ യാത്രക്കാരന്റെ യാത്രാ ആനുകൂല്യങ്ങള്‍ എടുത്തുനീക്കുമെന്നും കമ്പനി അറിയിച്ചു.

ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ യാത്ര ചെയ്തിരുന്ന തന്റെ സമീപത്തിരുന്ന യുവാവ് ലൈംഗിക ചുവയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തുവെന്ന് വിമാനകമ്പനിയ്ക്കും അവര്‍ കത്ത് നല്‍കി. സ്ത്രീകളുടെ അംഗവടിവിനെ കുറിച്ച് ഇയാള്‍ വര്‍ണിച്ചുകൊണ്ടിരുന്നു. തനിക്കൊപ്പം ഫസ്റ്റ്ക്ലാസ് വിഭാഗത്തില്‍ യാത്ര ചെയ്ത മറ്റുള്ളവര്‍ക്കും ഈ ദുരനുഭവമുണ്ടായി. വിമാനത്തില്‍ വിളമ്പിയ മദ്യം അകത്താക്കിയ ശേഷമാണ് അയാള്‍ ഇത്തരത്തില്‍ പെരുമാറിയത്.

തനിക്കു നേര്‍ക്കുണ്ടായ അതിക്രമം വിമാനജീവനക്കാരെ അറിയിച്ചപ്പോള്‍ നിസ്സാരമായി കണ്ട് തള്ളുകയായിരുന്നു. ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചു കൊടുക്കുകയും യാത്രക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും റാന്‍ഡി ഫേസ്ബുക്കില്‍ കുറിച്ചു.
Other News in this category



4malayalees Recommends