കാനഡയില്‍ മരിജുവാന നിയമാനുസൃതമാക്കിയാല്‍ കഞ്ചാവിന്റെ കരിഞ്ചന്ത മാര്‍ക്കറ്റ് പെട്ടെന്ന് ഇല്ലാതാവില്ല; കരിഞ്ചന്ത മാര്‍ക്കറ്റിന് ദശാബ്ദങ്ങളോം നീണ്ട പ്രവര്‍ത്തന പരിചയവും വ്യാപ്തിയും; നിയമപരമായ വിപണി ചിട്ടയായി പ്രവര്‍ത്തിച്ചാല്‍ കരിഞ്ചന്ത കുറയ്ക്കാം

കാനഡയില്‍ മരിജുവാന നിയമാനുസൃതമാക്കിയാല്‍ കഞ്ചാവിന്റെ കരിഞ്ചന്ത മാര്‍ക്കറ്റ് പെട്ടെന്ന് ഇല്ലാതാവില്ല; കരിഞ്ചന്ത മാര്‍ക്കറ്റിന് ദശാബ്ദങ്ങളോം നീണ്ട പ്രവര്‍ത്തന പരിചയവും വ്യാപ്തിയും; നിയമപരമായ വിപണി ചിട്ടയായി പ്രവര്‍ത്തിച്ചാല്‍ കരിഞ്ചന്ത കുറയ്ക്കാം
മരിജുവാന നിയമാനുസൃതമാക്കിയാല്‍ പോട്ട് കരിഞ്ചന്ത തീര്‍ത്തും ഇല്ലാതാക്കാനാവില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. കാനഡയിലെ റിക്രിയേഷണല്‍ മരിജുവാന മാര്‍ക്കറ്റ് സമീപ വര്‍ഷങ്ങളിലായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഈ വരുന്ന സമ്മറില്‍ മരിജിവാന കാനഡയില്‍ നിയമാനുസൃതമാക്കുന്നതിനെ തുടര്‍ന്ന് ഇനിയും മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയും ശക്തമാണ്. എന്നാല്‍ ഇതിനെ തുടര്‍ന്ന് കഞ്ചാവിന്റെ കരിഞ്ചന്ത മാര്‍ക്കറ്റ് തീര്‍ത്തും ഇല്ലാതാവുമെന്ന് വിശ്വസിക്കുന്നവര്‍ കുറവാണ്.

നിലവില്‍ കാനഡയിലുള്ള ഈ കരിഞ്ചന്ത മാര്‍ക്കറ്റ് വളരെ വാപകവും സങ്കീര്‍ണവുമായതിനാല്‍ ഒരു സുപ്രഭാതത്തില്‍ ഇതിനെ ഇല്ലാതാക്കാനും സാധ്യമല്ല. ലോകമാകമാനം വ്യാപിച്ച് കിടക്കുന്ന വലക്കണ്ണികള്‍ ഇതിനുണ്ട്. ഈ കരിഞ്ചന്ത മാര്‍ക്കറ്റിലൂടെ 40ല്‍ അധികം വര്‍ഷങ്ങളായി കാനഡയിലെ ജനങ്ങള്‍ക്ക് കഞ്ചാവ് അധികം വില നല്‍കാതെ ലഭിച്ച് വരുന്നതിനെ പെട്ടെന്ന് ഒരു നാള്‍ നിര്‍മാര്‍ജനം ചെയ്യാനാവില്ലെന്നാണ് കനേഡിയന്‍ ഡ്രഗ് പോളിസി കോലിഷനിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സൈമണ്‍ ഫ്രാസര്‍ പറയുന്നത്.

നിയമപരമായ കഞ്ചാവ് മാര്‍ക്കറ്റ് എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിന് അനുസൃതമായിട്ടായിരിക്കും കഞ്ചാവിന്റെ കരിഞ്ചന്ത മാര്‍ക്കറ്റ് ചുരുങ്ങി വരുകയെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിയമപരമായ കഞ്ചാവ് വിതരണത്തിന് ഓരോ പ്രവിശ്യയും ചിട്ടയായ പ്രവര്‍ത്തന പദ്ധതികള്‍ ഇതിനായി തയ്യാറാക്കേണ്ടതുണ്ട്. അതിനൊപ്പം കഞ്ചാവിന്റെ കരിഞ്ചന്ത മാര്‍ക്കറ്റിനെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ഇതുമായി ബന്ധപ്പെട്ട ശിക്ഷകള്‍ കര്‍ക്കശമാക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.


Other News in this category4malayalees Recommends