ഒമാനിലെ സൊഹാര്‍ തുറമുഖത്തെ ചരക്കുനീക്കം 26 ശതമാനം കൂടി, കപ്പലുകളുടെ എണ്ണവും വര്‍ധിച്ചു തുടങ്ങി കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുങ്ങും

ഒമാനിലെ സൊഹാര്‍ തുറമുഖത്തെ ചരക്കുനീക്കം 26 ശതമാനം കൂടി, കപ്പലുകളുടെ  എണ്ണവും  വര്‍ധിച്ചു  തുടങ്ങി കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുങ്ങും
മസ്‌ക്കറ്റ്: ഒമാനിലെ സൊഹാര്‍ തുറമുഖത്തെ ചരക്കുനീക്കം 26 ശതമാനം കൂടി. വന്‍കിട നിക്ഷേപങ്ങള്‍ കൂടിയതാണ് കാരണം. കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. സൊഹാര്‍ ഫ്രീ സോണില്‍ നിക്ഷേപകര്‍ വര്‍ദ്ധിച്ചതോടു കൂടി, സൊഹാര്‍ തുറമുഖത്തു എത്തുന്ന കപ്പലുകളുടെ എണ്ണവും വര്‍ധിച്ചു തുടങ്ങി.

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 2,224 കപ്പലുകളാണ് സൊഹാര്‍ തുറമുഖത്തു എത്തിയത്. കഴിഞ്ഞ വര്‍ഷം, ഇതേ കാലയളവില്‍ ഇത് 1761 മാത്രമായിരുന്നു.

നാല്പത്തി അഞ്ചു ചതുരശ്ര കിലോമീറ്റര്‍ വിസൃതിയുള്ള തുറമുഖത്തില്‍ ഇരുപതു രണ്ടു ബര്‍ത്തുകള്‍ ആണ് ഉള്ളത്. ജനറല്‍ കാര്‍ഗോ , കണ്ടെയ്‌നറുകള്‍ , ദ്രാവക വസ്തുക്കള്‍ എന്നിവ ഇറക്കു മതി ചെയ്യുന്നതിന് സൊഹാര്‍ തുറമുഖത്ത് പ്രത്യേക സജ്ജികരണങ്ങള്‍ ആണ് ഉള്ളത്. ഗള്‍ഫു പ്രതിസന്ധി ആരംഭിച്ച ശേഷം ഖത്വാറിലേക്കുള്ള ചരക്കു നീക്കം സൊഹാര്‍ തുറമുഖം വഴി കയറ്റുമതി ചെയ്യുന്നത് വര്‍ധിക്കുകയും ചെയ്തു. ഒമാനില്‍ ലോജിസ്റ്റിക് മേഖലയില്‍ ധാരാളം വിദേശ നിക്ഷേപണങ്ങള്‍ ആണ് നടന്നു വരുന്നത് , ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ വഴി തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2040 ആകുമ്പോഴേക്കും സൊഹാര്‍ തുറമുഖം ലോകത്തിലെ മികച്ച ലോജിസ്റ്റിക്‌സ് ഹബ്ബുകളുടെ നിരകളില്‍ സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തപെടുന്നത്.
Other News in this category4malayalees Recommends