ഓടുന്ന വാനില്‍ പീഡനം: രക്ഷപ്പെടാന്‍ ഗര്‍ഭിണിയായ യുവതി പുറത്തേക്ക് ചാടി, പിന്നീട് സംഭവിച്ചത്

ഓടുന്ന വാനില്‍ പീഡനം: രക്ഷപ്പെടാന്‍ ഗര്‍ഭിണിയായ യുവതി പുറത്തേക്ക് ചാടി, പിന്നീട് സംഭവിച്ചത്
തെലങ്കാന: ഓടിക്കൊണ്ടിരുന്ന വാനില്‍ വീണ്ടും പീഡനം. ഗര്‍ഭിണിയായ യുവതി മരിച്ചു. രക്ഷപ്പെടാന്‍ യുവതി പുറത്തേക്ക് ചാടിയതാണ് മരിക്കാന്‍ കാരണം. റാവേലി ജില്ലയിലെ തൂപ്രം ദേശീയപാതയില്‍ രാത്രിയായിരുന്നു.

യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഹൈദരാബാദിനടുത്തുള്ള ഗ്രാമത്തിലേക്ക് ബസ്സ് കിട്ടാത്തതിനെത്തുടര്‍ന്ന് മകളോടൊപ്പമാണ് ഏഴ് മാസം ഗര്‍ഭിണിയുമായ യുവതി വാനില്‍ കയറിയത്. തൂപ്രാന്‍ എത്തിയപ്പോള്‍ യുവതിയോട് വാനിന്റെ ഡ്രൈവര്‍ ടോള്‍ ഫീസ് നല്‍കാന്‍ ആവശ്യപ്പെടുകയും പിന്നീട് ക്ലീനറും ഡ്രൈവറും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി പുറത്തേക്ക് ചാടി ശേഷം മകളെയും ഇരുവരും പുറത്തേക്കെറിഞ്ഞു. പൊലീസ് കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് പിന്‍മാറുകയായിരുന്നു.


Other News in this category4malayalees Recommends