രാജ്യത്തെ ലൈംഗിക രോഗങ്ങള്‍ കുറയുന്നതിന് കോണ്ടത്തിന്റെ പരസ്യം സഹായിക്കും: അതൊരു സാമൂഹ്യ സേവനമെന്ന് നടി

രാജ്യത്തെ ലൈംഗിക രോഗങ്ങള്‍ കുറയുന്നതിന് കോണ്ടത്തിന്റെ പരസ്യം സഹായിക്കും: അതൊരു സാമൂഹ്യ സേവനമെന്ന് നടി
കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ നടി രാഖി സാവന്ത് തുറന്നടിക്കുന്നു. ബേബോയ് കോണ്ടം ബ്രാന്‍ഡിന്റെ പ്രചാരകയാകുന്നത് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നാണ് താരം പറഞ്ഞത്.

രാജ്യത്തെ ലൈംഗിക രോഗങ്ങള്‍ കുറയുന്നതിന് കോണ്ടത്തിന്റെ പ്രചാരണം സഹായിക്കുമെന്നും രാഖി പറയുന്നു. ആനന്ദത്തേക്കാള്‍ സുരക്ഷയാണ് പ്രധാനം. ഭാഗ്യവശാല്‍ കോണ്ടം ഇവ രണ്ടും നല്‍കുന്നു. ലൈംഗികതയെ കൂടുതല്‍ അറിയുന്നത് അതിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറയ്ക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.


Other News in this category4malayalees Recommends