മോഹന്‍ലാല്‍ എന്തുകൊണ്ടാണ് പ്രായത്തിനൊത്ത കഥാപാത്രം സ്വീകരിക്കാത്തത്? മകളുടെ പ്രായമുള്ള നായികമാര്‍ എന്തുകൊണ്ട്, മോഹന്‍ലാല്‍ മറുപടി പറയുന്നു

മോഹന്‍ലാല്‍ എന്തുകൊണ്ടാണ് പ്രായത്തിനൊത്ത കഥാപാത്രം സ്വീകരിക്കാത്തത്? മകളുടെ പ്രായമുള്ള നായികമാര്‍ എന്തുകൊണ്ട്, മോഹന്‍ലാല്‍ മറുപടി പറയുന്നു

പ്രായമായ മോഹന്‍ലാല്‍ മമ്മൂട്ടിയും ഇന്നും സ്റ്റാറായി തിളങ്ങുകയാണ്. മക്കളുടെ പ്രായമുള്ള നായികമാരാണ് ഇവരുടെ കൂടെ അഭിനയിക്കുന്നതും. പല വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇത്തരത്തില്‍ ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ലാല്‍ എന്തുകൊണ്ടാണ് പ്രായത്തിനൊത്ത കഥാപാത്രം സ്വീകരിക്കാത്തത്? മകളുടെ പ്രായമുള്ള നായികമാര്‍ക്കൊപ്പം മാത്രം എന്തുകൊണ്ട് അഭിനയിക്കുന്നു? ഇത്തരത്തിലാണ് ചോദ്യങ്ങള്‍.


എന്നാല്‍ ഇതിനുള്ള മറുപടി ലാല്‍ തന്നെ നല്‍കും. മകളെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ നായകനായി അഭിനയിക്കുന്നത് പ്രായത്തിനൊത്ത കഥാപാത്രം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ലേ എന്നായിരുന്നു ആദ്യ ചോദ്യം.

ലോകത്ത് മുഴുവനുമുള്ള സിനിമയില്‍ നായകന്മാര്‍ക്ക് ്പ്രായമായാലും പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പമായിരിക്കും അഭിനയിക്കുന്നത്. എന്നാല്‍കഴിഞ്ഞ കുറെ വര്‍ഷത്തിനുള്ളില്‍ താന്‍ അത്തരത്തില്‍ ചെറുപ്പക്കാരിയായ നായികയോടൊപ്പം ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന് തനിക്ക് പോലും ഓര്‍മ്മയില്ലെന്നും ലാലേട്ടന്‍ വ്യക്തമാക്കുന്നു.

താന്‍ പത്ത് നാല്‍പത് കൊല്ലമായി സിനിമയിലഭിനയിക്കുന്ന ഒരാളായത് കൊണ്ട് ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ കൂടിയും സഞ്ചരിക്കണം. ഇല്ലെങ്കില്‍ പിന്നെ എന്താണ് ഒരു രസമുള്ളതെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.Other News in this category4malayalees Recommends