അമല പോളിനെ വേണ്ടെന്ന് വച്ചു ; കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിയ്ക്ക് നായിക പ്രീയ ആനന്ദ്

അമല പോളിനെ വേണ്ടെന്ന് വച്ചു ; കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിയ്ക്ക് നായിക പ്രീയ ആനന്ദ്
അമല പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം സിനിമയില്‍ സജീവമാണ് .എന്നാല്‍ സോഷ്യല്‍മീഡിയയില്‍ പലപ്പോഴായി വിമര്‍ശനമേറ്റുവാങ്ങുകയാണ് .ചിത്രത്തില്‍ നിന്ന് അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ചിത്രത്തില്‍ അമല പോളിന് പകരം എസ്ര എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയ പ്രീയ ആനന്ദാണ്. 12 കോടിക്കു മുകളിലാണ് കായംകുളം കൊച്ചുണ്ണിയുടെ ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. കേരള കണ്ണാടക അതിര്‍ത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയില്‍ പുന:സൃഷ്ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വര്‍ഷം മാര്‍ച്ചോടെ തീയേറ്ററുകളില്‍ എത്തും.

ഏഴോളം ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സിനെയാണ് കൊണ്ടുവരിക.Other News in this category4malayalees Recommends