മുന്‍ കാമുകനെ വേദിയില്‍ കണ്ടപ്പോള്‍ കരീന അങ്കലാപ്പിലായി

മുന്‍ കാമുകനെ വേദിയില്‍ കണ്ടപ്പോള്‍ കരീന അങ്കലാപ്പിലായി
ബോളിവുഡില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയമാണ് ഷാഹിദ്-കരീന കപൂര്‍ പ്രണയം.നാലു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞു.വേറെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്തു.വര്‍ഷങ്ങള്‍ക്കു ശേഷവും ഇരുവരും തമ്മില്‍ സംസാരിക്കാറു പോലുമില്ലെന്നാണ് കേള്‍ക്കുന്നത്.പൊതു ചടങ്ങിലെത്തിയാലും പരസ്പരം കാണുന്നതിന് അവസരം കൊടുക്കാറില്ല .

എന്നാല്‍ കഴിഞ്ഞ ദിവസം പെട്ടുപോയി.ബോളിവുഡ് അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു കരീനയും ഷാഹിദുമെത്തിയത് .റെഡ് കാര്‍പറ്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ഷാഹിദിനെ കരീന കണ്ടത്.പെട്ടെന്ന് നടിയുടെ മുഖം വല്ലാതെയായി.വേഗം വേദി വിടണമെന്ന അങ്കലാപ്പിലായി താരം.

ഷാഹിദ് കരീനയെ കണ്ട് റെഡ്കാര്‍പ്പറ്റില്‍ നിന്ന് താരം മടങ്ങും വരെ കാത്തുനിന്നു.കരീന മടങ്ങിയ ശേഷമാണ് ഷാഹിദ് റെഡ്കാര്‍പ്പറ്റിലെത്തി മാധ്യമങ്ങളോട് സംസാരിച്ചത് .

Other News in this category4malayalees Recommends