ഷൂട്ടിംഗിനിടെ തലകറങ്ങി വീണു: നടി ചാര്‍മിള ആശുപത്രിയില്‍

ഷൂട്ടിംഗിനിടെ തലകറങ്ങി വീണു: നടി ചാര്‍മിള ആശുപത്രിയില്‍
ചാലക്കുടി: സിനിമാ ചിത്രീകരണത്തിനിടെ നടി ചാര്‍മിള തലകറങ്ങി വീണു. ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടാണ് ചാലക്കുടിക്കടുത്ത് വാളൂരിലെ ലൊക്കേഷനില്‍ ചാര്‍മിള തലകറങ്ങി വീണത്.

തുടര്‍ന്ന് കൊരട്ടിയിലെ ദേവമാതാ ആശുപത്രിയില്‍് നടിയെ പ്രവേശിപ്പിച്ചു. ശേഷം ആറു മണിയോടെ ചാര്‍മിള ആശുപത്രിയില്‍ നിന്ന് മടങ്ങി. നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Other News in this category4malayalees Recommends