ടൊറന്റോയില്‍ വില്‍ക്കപ്പെടുന്ന വീടുകളുടെ വിലകള്‍ ഓണ്‍ലൈനില്‍ ലഭ്യം; ഫെഡറല്‍ കോര്‍ട്ട് ഓഫ് അപ്പീലിന്റെ വിധി നിര്‍ണായകം; നാളിതുവരെ ടിആര്‍ഇബിയുടെ കൈവശം മാത്രമുണ്ടായിരുന്ന രഹസ്യ വിവരങ്ങള്‍ ഇപ്പോള്‍ പരസ്യം; അപ്പീലിന് പോകുമെന്ന് ടിആര്‍ഇബി

ടൊറന്റോയില്‍  വില്‍ക്കപ്പെടുന്ന വീടുകളുടെ വിലകള്‍ ഓണ്‍ലൈനില്‍ ലഭ്യം; ഫെഡറല്‍ കോര്‍ട്ട് ഓഫ് അപ്പീലിന്റെ വിധി നിര്‍ണായകം; നാളിതുവരെ ടിആര്‍ഇബിയുടെ കൈവശം മാത്രമുണ്ടായിരുന്ന രഹസ്യ വിവരങ്ങള്‍ ഇപ്പോള്‍ പരസ്യം;  അപ്പീലിന് പോകുമെന്ന് ടിആര്‍ഇബി
ടൊറന്റോയില്‍ വില്‍ക്കപ്പെടുന്ന വീടുകളുടെ വിലകള്‍ ഇപ്പോള്‍ ഹൗസ് സിഗ്മ, മോന്‍ഗോഹൗസ് പോലുള്ള റിയല്‍ എസ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സൈറ്റുകളില്‍ ലഭ്യമാണ്. കഴിഞ്ഞ ആഴ്ച ഫെഡറല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ ഇത് സംബന്ധിച്ച നിര്‍ണായകമായ ഒരു വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. വിവിധ ലിസ്റ്റിംഗ് സര്‍വീസില്‍ നിന്നുമുള്ള ഇത്തരം വിവരങ്ങള്‍ കഴിഞ്ഞ ആഴ്ച വരെ ടൊറന്റോ റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡ് (ടിആര്‍ഇബി) മാത്രമായിരുന്നു സൂക്ഷിച്ചിരുന്നത്.

തങ്ങളുടെ ഏജന്റുമാര്‍ക്ക് മാത്രമാണ് ഈ വിവരങ്ങള്‍ ക്ലൈന്റുകള്‍ക്ക് പങ്ക് വയ്ക്കാന്‍ അവകാശമുള്ളൂവെന്നായിരുന്നു ടിആര്‍ഇബിയുടെ നിലപാട്. അതിനാണ് കോടതി വിധിയിലൂടെ മാറ്റമുണ്ടായിരിക്കുന്നത്. കോംപറ്റീഷന്‍ ബ്യൂറോയ്ക്ക് അനുകൂലമായി ഇതിന് മുമ്പെടുത്ത തീരുമാനം കഴിഞ്ഞ വെള്ളിയാഴ്ച ഫെഡറല്‍ കോടതി ആവര്‍ത്തിച്ചതാണ് ഈ രംഗത്തെ അഴിച്ച് പണിക്ക് വഴിയൊരുക്കിയിരിക്കുന്നത്. വീടുകള്‍ വിറ്റ് പോകുന്ന വിലകളും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരുടെ കമ്മീഷനുകളും രഹസ്യമാക്കി വയ്ക്കുന്ന ടിആര്‍ഇബിയുടെ നിലപാട് മത്സരാത്മകമല്ലെന്നും അത് കണ്‍സ്യൂമര്‍മാര്‍ക്ക് ദോഷമാണെന്നുമായിരുന്നു കോംപറ്റീഷന്‍ ബ്യൂറോ മുന്നറിയിപ്പേകിയിരുന്നത്.

എന്നാല്‍ ഫെഡറല്‍ കോടതിയുടെ ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിന് പോകാനാണ് ടിആര്‍ഇബി തീരുമാനിച്ചിരിക്കുന്നത്.ഇതിലൂടെ ഈ ഉത്തരവിന് സ്‌റ്റേ തേടാനും ടിആര്‍ഇബി ലക്ഷ്യമിടുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും അതിനാല്‍ അവ രഹസ്യമാക്കി വയ്‌ക്കേണ്ടവയാണെന്നുമാണ് ടിആര്‍ഇബി സിഇഒ ആയ ജോണ്‍ ഡിമൈക്കല്‍ വാദിക്കുന്നത്. പുതിയ വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ആറ മാമൗരിയാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ പരസ്യമാക്കുന്നത് ഉപഭോക്താക്കള്‍ക്ക് സുതാര്യമായി വിവരങ്ങള്‍ ലഭ്യമാകുന്നതിന് വഴിയൊരുക്കുമെന്നും വീട് വിപണി മത്സരാത്മകമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തന്റെ നേതൃത്വത്തില്‍ വില്‍ക്കപ്പെടുന്ന വീടുകളുടെ വിലകള്‍ അദ്ദേഹം ഇമെയിലിലൂടെ കസ്റ്റമര്‍മാര്‍ക്ക് ലഭ്യമാക്കുന്നുമുണ്ട്.

Other News in this category4malayalees Recommends