കാമുകനായാല്‍ ഇങ്ങനെ വേണം ; പെണ്ണ് ആണായത് കണ്ട് ഞെട്ടി പരീക്ഷാ നടത്തിപ്പുകാര്‍ ; ഒടുവില്‍ പിടിയിലുമായി

കാമുകനായാല്‍ ഇങ്ങനെ വേണം ; പെണ്ണ് ആണായത് കണ്ട് ഞെട്ടി പരീക്ഷാ നടത്തിപ്പുകാര്‍  ; ഒടുവില്‍ പിടിയിലുമായി
പ്രണയം മനസില്‍ വന്നാല്‍ പിന്നെ എന്തും ചെയ്യുമല്ലോ.അങ്ങനെ കാമുകന്‍ രവി കാമുകിയായ രേണുവിന് വേണ്ടി ഒരു റിസ്‌ക്കെടുത്തു.ജാര്‍ഖണ്ഡില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ എന്‍ട്രന്‍സ് പരീക്ഷ രാഖിയ്ക്ക് വേണ്ടി എഴുതാന്‍ പോയതി രവിയാണ്.ഹൈദര്‍നഗര്‍ സ്വദേശിയാണ് .

രേണുവിന് കമ്പ്യൂട്ടര്‍ പ്രാവീണ്യം കുറവാണ് .പഠിച്ചിട്ടുമുണ്ടായില്ല .അതിനാല്‍ സഹായിക്കാമോ എന്നു ചോദിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു.

രേണുവിന്റെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോ മാറ്റി രവിയുടെ ചിത്രം ഒട്ടിച്ചാണ് ജംഷഡ്പുര്‍ നര്‍ഭേരം ഹന്‍സ്രാജ് ഹൈസ്‌കൂളിലെ പരീക്ഷാഹാളിലേക്ക് ഇയാള്‍ പ്രവേശിച്ചത്. എന്നാല്‍ പരീക്ഷ ആരംഭിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ സ്ഥാനത്ത് രവിയെ ശ്രദ്ധിച്ച എക്‌സാമിനര്‍ ഇയാളെ കയ്യോടെ പൊക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ യഥാര്‍ഥ അഡ്മിറ്റ് കാര്‍ഡും മറ്റ് രേഖകളും കണ്ടെടുത്തു. രവി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മൂന്നര ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത് .ഏതായാലും ഇനി കാമുകന്റെ അവസ്ഥ അത്ര സുഖകരമാകില്ല.

Other News in this category4malayalees Recommends