മൂന്നര വയസ്സുകാരിയെ ചാക്കില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനമ്മ ; പെണ്‍കുട്ടിയുടെ സഹോദരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്

മൂന്നര വയസ്സുകാരിയെ ചാക്കില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനമ്മ ; പെണ്‍കുട്ടിയുടെ സഹോദരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്
ഛത്തീസ്ഗഡില്‍ നിന്ന് മനസിനെ പിടിച്ചുലയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നത് .വീട്ടമ്മയായ ജസ്പ്രീത് കൗര്‍ ഭര്‍ത്താവിന്റെ ആദ്യബന്ധത്തിലുള്ള മൂന്നു വയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങള്‍ .വീഡിയോ കണ്ട് ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായി.

ചാക്കില്‍ കെട്ടി കുഞ്ഞിനെ ഭയപ്പെടുത്തുകയും നിലത്ത് മുട്ടിക്കുകയും ചെയ്യുന്നുണ്ട് .ചാക്ക് രണ്ടു വശത്തേക്ക് ഉലക്കുന്നതും ഭയന്നു വിറച്ച് കുഞ്ഞ് നിലവിളിക്കുന്നതും കാണാം.കുഞ്ഞിനെ നിരന്തരം പീഡിപ്പിക്കുന്ന വീഡിയോകളും പുറത്തുവന്നു.ചാക്കില്‍ കയറ്റി അടച്ചതോടെ കുഞ്ഞ് പേടിച്ചു നിലവിളിക്കുന്നതും കാണാം.മന്‍മോഹന്റെ മൂത്തമകനാണ് ഈ വീഡിയോ പകര്‍ത്തിയത് .വീഡിയോ കാണാനിടയായതോടെ ഭാര്യയ്‌ക്കെതിരെ മന്‍മോഹന്‍ പരാതി നല്‍കി.

ഒന്നര വര്‍ഷം മുമ്പാണ് മന്‍മോഹന്‍ ജസ്പ്രീതിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ ഏഴുവയസുകാരിയായ മകളുണ്ട്. ജസ്പ്രീത് തന്റെ മകളുടെ കാല്‍ അടിച്ചു പൊട്ടിച്ചെന്നാണ് മന്‍മോഹന്‍ പറയുന്നത്. വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ ഛത്തീസ്ഗഡ് ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.


Other News in this category4malayalees Recommends