ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ച ' സൈബര്‍ ചേട്ടന്മാര്‍ക്ക് ' പണി കിട്ടും ; കേസെടുക്കാന്‍ വനിതാ കമ്മീഷന്‍

ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ച ' സൈബര്‍ ചേട്ടന്മാര്‍ക്ക് ' പണി കിട്ടും ; കേസെടുക്കാന്‍ വനിതാ കമ്മീഷന്‍
എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മൊബ് കളിച്ച പെണ്‍കുട്ടികളെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.അശ്ലീല പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കി.

ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ചാണ് മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചത്.

മതപരമായ വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപക അധിക്ഷേപമാണ് ഇവര്‍ക്കെതിരെ ഉണഅടായത്.തട്ടമിട്ട് ഫ്‌ളാഷ് മോബ് കളിച്ചത് ലോകാവസാനത്തിന്റെ ആരംഭമാണെന്നു വരെ വിമര്‍ശനമുയര്‍ന്നു.പെണ്‍കുട്ടികളെ പിന്തുണച്ച ആര്‍ ജെ സൂരജിനെ ചീത്തവിളിച്ച് അപമാനിച്ചതോടെ ഇയാള്‍ കരഞ്ഞു മാപ്പു പറയേണ്ടിവന്നു.ഇതോടെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത് .

Other News in this category4malayalees Recommends