ആരും പുറത്താക്കിയതല്ല ; തനിയെ പിന്മാറിയതാണ് ; കായംകുളം കൊച്ചുണ്ണിയില്‍ നിന്നൊഴിവായതിനെ കുറിച്ച് അമല പോള്‍

ആരും പുറത്താക്കിയതല്ല ; തനിയെ പിന്മാറിയതാണ് ; കായംകുളം കൊച്ചുണ്ണിയില്‍ നിന്നൊഴിവായതിനെ കുറിച്ച് അമല പോള്‍
നടി അമല പോള്‍ ചരിത്ര സിനിമാ കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി നടി അമല പോള്‍ .തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഡേറ്റില്ലാത്തതിനാല്‍ സ്വയം ഒഴിവാക്കിയതാണെന്നും അമല പറഞ്ഞു.ഒരു പണിയില്ലാതെ ഓരോന്ന് പറഞ്ഞുണ്ടാക്കുകയല്ലെന്നും അമല ട്വീറ്റ് ചെയ്തു.

ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത് .അമലയ്ക്ക് പകരം പ്രിയ ആനന്ദാണഅ ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത് .പൃഥ്വി ചിത്രം എസ്രയിലെ നായികയാണ് പ്രിയ.

തമിഴില്‍ ഒരേ സമയം നാലു ചിത്രങ്ങളാണ് അമല ചെയ്യുന്നത് .അതിനാലാണ് ഈ ചിത്രം ഒഴിവാക്കിയത് .കഴിഞ്ഞ ദിവസം നിവിനാണ് അമല ഒഴിവായ കാര്യം അറിയിച്ചത് .പ്രിയയാണ് അമലയ്ക്ക് പകരം വേഷമിടുന്നതെന്നും നിവിന്‍ വ്യക്തമാക്കിയിരുന്നു.സിനിമയുടെ സംവിധായകനും അമലയുടെ പിന്മാറ്റത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഒഴിവാക്കിയതല്ലെന്നും തിരക്കായതിനാല്‍ ഒഴിവായതാണെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends