വിശാലിന്റെ പത്രിക തള്ളിയപ്പോള്‍ സന്തോഷം ചില സിനിമാ താരങ്ങള്‍ക്ക് ; വിശാല്‍ നിറം മാന്തുന്ന ഓന്തെന്ന് രാധിക ശരത്കുമാര്‍

വിശാലിന്റെ പത്രിക തള്ളിയപ്പോള്‍ സന്തോഷം ചില സിനിമാ താരങ്ങള്‍ക്ക് ; വിശാല്‍ നിറം മാന്തുന്ന ഓന്തെന്ന് രാധിക ശരത്കുമാര്‍
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രിക തള്ളിയതില്‍ സന്തോഷമറിയിച്ച് സംഘടനയിലെ എതിര്‍ പക്ഷം.പരസ്യമായി സന്തോഷമറിയിച്ചും വിമര്‍ശിച്ചുമാണ് രംഗത്തു വന്നത് .സിനിമാ സംഘടനയില്‍ വിശാല്‍ പക്ഷത്തോട് തോല്‍വി ഏറ്റുവാങ്ങിയ ശരത് കുമാര്‍ പക്ഷമാണ് സന്തോഷത്തില്‍ .വിശാലിന്റെ പത്രിക തള്ളിയതിന് പിന്നാലെയാണ് രാധികാ ശരത് കുമാറിന്റെ വിമര്‍ശനം.ചില ഓന്തുകളുടെ യഥാര്‍ത്ഥ നിറം കാണാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചെന്ന് രാധികയുടെ ട്വീറ്റ് .

അഴിമതി വിരുദ്ധത പറയുകയും ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് പറയുന്നവരുടേയും നാമ നിര്‍ദ്ദേശ പത്രിക വ്യാജ ഒപ്പിന്റെ പേരില്‍ തള്ളിപ്പോയെന്നും അവര്‍ അറിയിച്ചു.കൈയ്യടിക്കുന്നതിന്റെ സ്‌മൈലിയും രാധിക ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട് .നടികര്‍ സംഘം തിരഞ്ഞെടുപ്പില്‍ വിശാലിന്റെ എതിരാളികളായിരുന്നു രാധികയുടെ ഭര്‍ത്താവും നടനുമായ ശരത് കുമാര്‍ .

സംവിധായകന്‍ ചേരനും വിമര്‍ശിച്ച് രംഗത്തു വന്നു.വിശാലിന്റെ ലക്ഷ്യം പ്രശസ്തിയാണെന്നും അദ്ദേഹത്തിന്റെ തിടുക്കവും അനുഭവ സമ്പത്തിന്റെ കുറവുമാണ് തിരിച്ചടി നേരിടാന്‍ കാരണമെന്ന് ചേരന്‍ പറഞ്ഞു.രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം സംഘടനയും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ചേരന്‍ പ്രതികരിച്ചു.മറ്റ് പല താരങ്ങളും രഹസ്യമായി സന്തോഷം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ .

Other News in this category4malayalees Recommends