ആദ്യ ബഹിരാകാശ യാത്രികരെ തേടി യു.എ.ഇ., യുവാക്കളോട് രജിസ്റ്റര്‍ചെയ്യാന്‍ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം

ആദ്യ ബഹിരാകാശ യാത്രികരെ തേടി യു.എ.ഇ., യുവാക്കളോട് രജിസ്റ്റര്‍ചെയ്യാന്‍ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം
ദുബായ്: യു.എ.ഇ.യുടെ ബഹിരാകാശ പദ്ധതികള്‍ക്ക് ചിറകുമുളയ്ക്കുമ്പോള്‍, ആ സ്വപ്‌നസഞ്ചാരത്തിന്റെ ഭാഗമാകാന്‍ യുവാക്കളോട് ദുബായ് ഭരണാധികാരിയുടെ ആഹ്വാനം. യു.എ.ഇ.യുടെ ആദ്യ ബഹിരാകാശ യാത്രയുടെ ഭാഗമാകാന്‍ എമിറേറ്റ്‌സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വദേശി യുവാക്കളോട് ആവശ്യപ്പെട്ടു.

'യു.എ.ഇ.യുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് ബഹിരാകാശപദ്ധതി ആരംഭിക്കുന്നതോടെ തുടങ്ങുന്നത്. സന്ദേഹമില്ലാതെ ലക്ഷ്യത്തിനെ പിന്തുണയ്ക്കുന്ന ദൃഢനിശ്ചയമുള്ളവരാണ് വിജയത്തിനുള്ള ഊര്‍ജം ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.

മുഹമ്മദ് ബിന്‍ റാഷീദ് സെന്ററാണ് ബഹിരാകാശ യാത്രികര്‍ക്കായുള്ള പ്രത്യേക പരിശീലനപദ്ധതി തയ്യാറാക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് അടുത്ത അഞ്ചുവര്‍ഷം മികച്ചപരിശീലനം നല്‍കും. 18 വയസ്സിന് മുകളിലുള്ള സ്വദേശികള്‍ക്ക് അപേക്ഷിക്കാം. വൈദ്യപരിശോധനയ്ക്കും വിശദമായ മറ്റുപരിശോധനകള്‍ക്കും ഇന്റര്‍വ്യൂവിനും ശേഷമാകും തിരഞ്ഞെടുപ്പ്.
Other News in this category4malayalees Recommends