ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ഫെബ്രുവരിയില്‍; ലക്ഷങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധറാലിയുമായി ട്രംപ് വിരുദ്ധ കൂട്ടായ്മ, ഫെബ്രുവരി 26, 27 തീയതികളിലാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്

ട്രംപിന്റെ  ബ്രിട്ടന്‍ സന്ദര്‍ശനം ഫെബ്രുവരിയില്‍; ലക്ഷങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധറാലിയുമായി ട്രംപ് വിരുദ്ധ കൂട്ടായ്മ, ഫെബ്രുവരി 26, 27 തീയതികളിലാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധറാലിക്കൊരുങ്ങുകയാണ് ബ്രിട്ടനിലെ ട്രംപ് വിരുദ്ധ കൂട്ടായ്മ.

പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുളളതിനാല്‍ രാജ്ഞിയുടെ അതിഥിയായുള്ള ഔദ്യോഗിക സന്ദര്‍ശനം ഒഴിവാക്കി 'വര്‍ക്കിങ് വിസിറ്റ്' എന്നപേരില്‍ രണ്ടുദിവസത്തെ സന്ദര്‍ശനമാണ് ട്രംപ് ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 26, 27 തീയതികളിലാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ പുതിയ അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രസിഡന്റിന്റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദര്‍ശനം. ട്രംപ് സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്താനാണ് 'സ്റ്റോപ്പ് ട്രംപ് ക്യാംപെയ്‌നേഴ്‌സി'ന്റെ ആഹ്വാനം.

ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാര്‍ച്ചായി ഇതിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. പ്രതിഷേധത്തിന്റെ പ്രചാരണം ഫെയ്‌സ്ബുക്കില്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് താല്‍പര്യം അറിയിച്ച് രംഗത്തെത്തിത്.
Other News in this category4malayalees Recommends