ഭാര്യയുടെ മൃതദേഹം ചുമന്ന് നടന്ന മാഞ്ചി ഇന്ന് ആകെ മാറിപ്പോയി ; സഞ്ചരിക്കാന്‍ ബൈക്കും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും ; മൂന്നാം ഭാര്യയിലെ കുഞ്ഞിനായി കാത്തിരിപ്പും

ഭാര്യയുടെ മൃതദേഹം ചുമന്ന് നടന്ന മാഞ്ചി ഇന്ന് ആകെ മാറിപ്പോയി ; സഞ്ചരിക്കാന്‍ ബൈക്കും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സും ; മൂന്നാം ഭാര്യയിലെ കുഞ്ഞിനായി കാത്തിരിപ്പും
ഭാര്യയുടെ മൃതദേഹം ചുമലില്‍ ഏന്തി നടന്ന മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ മാറിമറിഞ്ഞു.യാത്ര ബൈക്കിലാക്കി.ഭാര്യയുടെ മരണത്തെ തുടര്‍ന്ന് മൃതദേഹവുമേന്തി നടന്ന മാഞ്ചിയ്ക്ക് വന്‍തോതില്‍ സഹായം കിട്ടിയിരുന്നു.ബാങ്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വലിയ തുക സ്ഥിര നിക്ഷേപമുണ്ട് .പെണ്‍മക്കള്‍ മൂന്നുപേരും ഭുവനേശ്വറിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.വീട് പണിയും പുരോഗമിക്കുന്നു.പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതി പ്രകാരം വീടു പണിയ്ക്കും സഹായം കിട്ടി.പുനര്‍ വിവാഹിതനായ മാഞ്ചി വീണ്ടും അച്ഛനാകാന്‍ പോകുന്നു.മൂന്നാം ഭാര്യയായ അലമാതി ദേയി ഗര്‍ഭിണിയാണ് .

ക്ഷയരോഗം ബാധിച്ച് മരിച്ച മൃതദേഹം ചുമലിലേന്തി മാഞ്ചി വീട്ടിലേക്ക് പോകുന്നത് വലിയ വാര്‍ത്തയായിരുന്നു.അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ 9 ലക്ഷം രൂപയാണ് മാഞ്ചിയ്ക്ക് നല്‍കിയത്.സുലബ് ഇന്റര്‍നാഷണല്‍ അക്കൗണ്ടിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് പ്രതിമാസം പതിനായിരം രൂപ മാഞ്ചിയുടെ മകള്‍ ചാന്ദ്‌നിയ്ക്ക് കിട്ടുന്നുണ്ട് .മഹാരാഷ്ട്രയില്‍ അജ്ഞാതനായ ഒരാള്‍ 80000 രൂപ ഇദ്ദേഹത്തിന്റേയും മക്കളുടേയും പേരില്‍ നാലു തവണ ലഭിക്കുന്ന വിധം അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട് .പല സ്ഥലത്ത് നിന്ന് സഹായമെത്തിയിരുന്നു.

Other News in this category4malayalees Recommends