കാനഡയില്‍ ആകാശ തീവണ്ടിയില്‍ വച്ച് മുസ്ലീം പെണ്‍കു്ട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍,തനിക്കെതിരെ വംശീയ അതിക്രമവും നടന്നെന്ന് പെണ്‍കുട്ടി

കാനഡയില്‍ ആകാശ തീവണ്ടിയില്‍ വച്ച് മുസ്ലീം പെണ്‍കു്ട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍,തനിക്കെതിരെ വംശീയ അതിക്രമവും നടന്നെന്ന് പെണ്‍കുട്ടി

ടൊറന്റോ: കാനഡയിലെ വാന്‍കൂവറില്‍ പതിനേഴുകാരിയെ ട്രെയിനിനുള്ളില്‍ വച്ച് പീഡിപ്പിച്ച 46കാരന്‍ അറസ്റ്റില്‍. പീഡനത്തിന് മുമ്പ് തനിക്ക് വംശീയാധിക്ഷേപവും നേരിട്ടതായി പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പിയറി ബെല്‍സന്‍ എന്നയാളാണ് അറസ്റ്റിലായത്. വാട്ടര്‍ഫ്രണ്ട് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്കാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. നൂര്‍ ഫദേല്‍ എന്ന പെണ്‍കുട്ടി തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട പൊലീസ് പ്രതിയെ പിടികൂടി. തന്റെ അടുത്തെത്തിയ ആള്‍ അറബി കലര്‍ന്ന ഭാഷയില്‍ എന്തോ പറഞ്ഞ് കൊണ്ട് തന്റെ ഹിജാബില്‍ പിടിക്കുകയും സ്വന്തം രാജ്യത്തേക്ക് തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹിജാബ് വലിച്ച് കീറാനും ശ്രമം നടത്തി. എല്ലാ മുസ്ലീങ്ങളെയും തനിക്ക് കൊല്ലണമെന്നാണ് ആഗ്രഹമെന്നും അയാള്‍ പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. ഇയാള്‍ ഒരു മാനസിക രോഗിയായിരിക്കുമെന്നാണ് ഫദേലിന്റെ സഹോദരന്‍ പ്രതികരിച്ചത്. അതേസമയം യാത്രക്കാരാരും പ്രശ്‌നത്തില്‍ ഇടപെടാതിരുന്നത് തങ്ങളെ അമ്പരിപ്പിച്ചെന്നും ഫദേലും സഹോദരനും പറഞ്ഞു. ട്രെയിനില്‍ നിറയെ ആളുണ്ടായിരുന്നു. പ്രതി വാന്‍കൂര്‍ നഗരത്തില്‍ ഇറങ്ങി. താന്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തന്റെ ഒപ്പം ഒരാള്‍ കൂട്ട് വന്നതായും പെണ്‍കുട്ടി തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. അയാള്‍ക്ക് അവള്‍ നന്ദിയും പറയുന്നുണ്ട്.

Other News in this category4malayalees Recommends