ചൈനയുടെ ചതിയ്ക്ക് പാത്രമാകുന്നത് സിയാങ് നദി ; വെള്ളം കറുത്തൊഴുകുന്നു ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ഇന്ത്യന്‍ വാദം അംഗീകരിക്കാതെ ചൈന

ചൈനയുടെ ചതിയ്ക്ക് പാത്രമാകുന്നത് സിയാങ് നദി ; വെള്ളം കറുത്തൊഴുകുന്നു ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ഇന്ത്യന്‍ വാദം അംഗീകരിക്കാതെ ചൈന
വടക്കന്‍ അരുണാചല്‍ പ്രദേശിന്റെ സിയാങ് നദിയിലെ വെള്ളം കണ്ണീരുപോലെ ഒഴുകിയിരുന്നതാണ് .നവംബര്‍-ഫെബ്രുവരി കാലഘട്ടത്തിലെ ആ ശുദ്ധമായി ഒഴുകി കൊണ്ടിരുന്ന ജലം ഇന്ന് കണ്ടാല്‍ ഞെട്ടും.കറുത്ത് ഉപയോഗ ശൂന്യമായി ഒഴുകുന്ന ഈ വെള്ളം കുടിയ്ക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.സിയാങ് നദിയിലെ വെള്ളം ഇങ്ങനെ ഒഴുകാന്‍ കാരണം ചൈനയാണെന്ന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പറയുന്നു.ചൈനയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് കേന്ദ്രത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ടിബറ്റിലൂടെ ഒഴുകിയാണ് നദി ഇന്ത്യയിലെത്തുന്നത്.അരുണാചല്‍ പ്രദേശിലൂടെ 230 കിലോമീറ്റര്‍ ഒഴുകുന്നുണ്ട് .അനുവദനീയമായ അളവില്‍ കൂടുതല്‍ ഇരുമ്പിന്റെ അംശം ജലത്തിലുണ്ട് .കഴിഞ്ഞ മാസം സിമന്റ് പരുവത്തിലുള്ള വസ്തുക്കള്‍ കലങ്ങി മറിയുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് വെള്ളം കേന്ദ്ര ജല കമ്മീഷനിലേക്ക് ഗുണമേന്മ പരിശോധിക്കാന്‍ അയച്ചിരിക്കുന്നത്.

തെളിനീരു പോലെ ഒഴുകുന്ന ജലമാണ് കറുത്തിരുണ്ട് ഒഴുകുന്നതെന്നു അരുണാചല്‍ മുഖ്യമന്ത്രി പറയുന്നു.നദിയുടെ തുടക്കത്തില്‍ എവിടെയോ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ജലം മലിനമാകാന്‍ കാരണമെന്നാണ് ഇന്ത്യയുടെ സംശയം.ചൈന ഇതു നിഷേധിച്ചെങ്കിലും ഇന്ത്യയുടെ സംശയം ബലപ്പെടുകയാണ് .ഇതില്‍ വന്നടിയുന്ന അവശിഷ്ടങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേതാണെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുകയാണ് .

Other News in this category4malayalees Recommends