ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി യുഎസ് അംഗീകരിച്ചു ; അറബ് രാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പില്‍ ; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അറബ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്

ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി യുഎസ് അംഗീകരിച്ചു ; അറബ് രാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പില്‍ ; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അറബ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന സുപ്രധാന നയ മാറ്റവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് .സംഭവം വിവാദത്തിലും.ടെല്‍ അവീവിലുള്ള യുഎസ് എംബസി ജറുസലമിലേക്കു മാറ്റിസ്ഥാപിക്കാനും വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിലൂടെ ട്രംപ് ഉത്തരവിട്ടു. എന്നാല്‍ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമായാണ് അറബ് രാജ്യങ്ങള്‍ രംഗത്ത് വന്നത്.

യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് നീക്കത്തെ അപലപിച്ചു. മധ്യപൂര്‍വേഷ്യയില്‍ വ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതും ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിപ്പിക്കുന്നതുമാണു യുഎസിന്റെ നയം മാറ്റം. അതേസമയം, ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്‌നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു പ്രഖ്യാപനമെന്നു ട്രംപ് പറഞ്ഞു. രണ്ടു പ്രത്യേക രാജ്യങ്ങളാകാനുള്ള താല്‍പര്യം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെങ്കില്‍ അത് യുഎസ് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതിര്‍ത്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഎസ് അന്തിമ നിലപാട് എടുക്കില്ല. മൂന്നു മതവിശ്വാസികളുടെയും പുണ്യനഗരമായി ജറുസലം തുടരും. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മധ്യപൂര്‍വേഷ്യ ഉടന്‍ സന്ദര്‍ശിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇത് അപകടകരമായ കളിയാണെന്നും പ്രത്യാഘാതമുണ്ടാകുമെന്നും അറബ് ലീഗ് നേതാക്കള്‍ പ്രതികരിച്ചു.യുഎസ് കാര്യാലയം ടെല്‍ അവിവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റുകയാണ്.ലോകത്തുള്ള മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്ന തീരുമാനമെന്ന് സൗദി രാജാവ് സല്‍മാന്‍ പ്രതികരിച്ചു.

ട്രംപിന്റെ തീരുമാനം മേഖലയില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കും. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പായി ഡോണള്‍ഡ് ട്രംപ് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവ്, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇസ്രയേല്‍ പാര്‍ലമെന്റ്, പ്രധാനമന്ത്രിയുടെ വസതി, സുപ്രീം കോടതി തുടങ്ങിയവ ജറുസലമില്‍ ആണെങ്കിലും ഇവിടെ ഒരു രാജ്യത്തിന്റെയും എംബസികള്‍ പ്രവര്‍ത്തിക്കുന്നില്ല.

Other News in this category4malayalees Recommends