ഓഖി ദുരന്തം ഒഴിവാക്കാമായിരുന്നു ; 29 ന് മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചതിന്റെ രേഖകള്‍ പുറത്ത്

ഓഖി ദുരന്തം ഒഴിവാക്കാമായിരുന്നു ; 29 ന് മുമ്പ് തന്നെ മുന്നറിയിപ്പ് ലഭിച്ചതിന്റെ രേഖകള്‍ പുറത്ത്
ഓഖി ചുഴലിക്കൊടുങ്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നവംബര്‍ 29 ന് മുമ്പ് തന്നെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതായി തെളിവ് .ഓഖിയെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ ലഭിച്ചില്ലെന്ന സര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ രേഖകള്‍ .29ാം തിയതി മൂന്നു തവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.

ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും ഉണ്ടാകാനിടയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിരുന്നു.ഫാക്‌സ് മുഖാന്തരം കേരള ചീഫ് സെക്രട്ടറിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത് .29 ന് ഉച്ചയ്ക്ക് 12 നാണ് കേരള ചീഫ് സെക്രട്ടറിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.ഉച്ചയ്ക്ക് 2.20 ന് കാറ്റിന് ശക്തി കൂടുന്നുവെന്ന കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലഭിച്ചു.ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമുള്ള മുന്നറിയിപ്പ് 29ന് രാത്രി എട്ടു മണിക്കും കിട്ടിയിരുന്നു.

ഓഖിയില്‍ കേരള സര്‍ക്കാര്‍ മനോഭാവം ഗുരുതര വീഴ്ചയാണ് ഉണ്ടാക്കിയിരിക്കുന്നത് .

Other News in this category4malayalees Recommends