കാമുകനെ ആസിഡ് ഒഴിച്ചു കൊന്ന 20 കാരിയ്ക്ക് പാക് തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു

കാമുകനെ ആസിഡ് ഒഴിച്ചു കൊന്ന 20 കാരിയ്ക്ക് പാക് തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു
കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ 20 കാരിയ്ക്ക് പാക് തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു.കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് ലാഹോര്‍ മുള്‍ട്ടാന്‍ സ്വദേശി ഷമീറയെ പ്രകോപിതയാക്കിയത്.

2016ലാണ് കേസിന് ആസ്പദമായ സംഭവം.കാമുകനായ സദാഖത് അലി(23)യെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.

ഷമീറ കോടതിയില്‍ തെറ്റേറ്റു പറഞ്ഞു.കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് യുവതി കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.അയാള്‍ എന്നെ ഒഴിവാക്കുകയും മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.എനിക്ക് അവഗണന സഹിക്കാന്‍ കഴിഞ്ഞില്ല,അതുകൊണ്ടാണ് ആസിഡ് ഒഴിക്കേണ്ടി വന്നത്.എന്നാല്‍ കൊലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല.അയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തടയുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഷമീറ മൊഴി നല്‍കി.

Other News in this category



4malayalees Recommends