വൈകി വരലും നേരത്തെ ഇറങ്ങിപോകലും ഇനി നടക്കില്ല ; സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധം ; തയ്യാറല്ലെങ്കില്‍ ശമ്പളവുമില്ല

വൈകി വരലും നേരത്തെ ഇറങ്ങിപോകലും ഇനി നടക്കില്ല ; സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധം ; തയ്യാറല്ലെങ്കില്‍ ശമ്പളവുമില്ല
സെക്രട്ടേറിയേറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി.വിരലടയാളം ഉപയോഗിച്ച് ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തണം.അല്ലാത്ത പക്ഷം ജീവനക്കാര്‍ ശമ്പളം നഷ്ടപ്പെടും.ഇതു സംബന്ധിച്ച് ഉത്തരവിറക്കി.

ശമ്പള വിതരണ സോഫ്‌റ്റ്വെയറായ സ്പാര്‍ക്കുമായി ഹജര്‍ ബന്ധിപ്പിക്കും.എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം.ഡിസംബര്‍ 15നകം തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറഅറണം.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു.തുടര്‍ച്ചയായി വൈകി എത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേറെ ഓഫീസില്‍ പോകുന്നവര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താനും കഴിയും വിധമാണ് പുതിയ സംവിധാനം.

സെക്രട്ടേറിയേറ്റില്‍ 5250 ജീവനക്കാരാണഅ ഉള്ളത് .പഞ്ചിംഗ് ചെയ്ത് ഹാജര്‍ ബുക്കിലും ഒപ്പുവയ്ക്കണം.ഇതു നോക്കിയാണ് അവധി നിര്‍ണ്ണയിക്കുക.എന്നാല്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇനി കള്ളത്തരം നടക്കില്ല.താമസിച്ചെത്തുന്നവരും നേരത്തെ പോകുന്നവരും കുടുങ്ങും.മൂന്നു ദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ പതിവായി നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസം അവധിയായി കണക്കാക്കും.

Other News in this category4malayalees Recommends