ചീപ്പ് പബ്ലിസ്റ്റിയ്ക്ക് വേണ്ടി അധപതിക്കേണ്ട കാര്യമുണ്ടോ ? ചാനല്‍ ഷോയില്‍ നിന്ന് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്റെ ഇറങ്ങിപ്പോക്ക് ; വൈറലായി

ചീപ്പ് പബ്ലിസ്റ്റിയ്ക്ക് വേണ്ടി അധപതിക്കേണ്ട കാര്യമുണ്ടോ ? ചാനല്‍ ഷോയില്‍ നിന്ന് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്റെ ഇറങ്ങിപ്പോക്ക് ; വൈറലായി
തമിഴ് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്ന് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ഇറങ്ങിപോകുന്നതിന്റെ വീഡിയോ വൈറല്‍.കുടുംബ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കുന്ന പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന പരിപാടിയുടെ അവതാരികയാണ് ലക്ഷ്മി.വര്‍ഷങ്ങളായി ഈ പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്.

ലക്ഷ്മി ഷോയില്‍ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ട് ക്ഷുഭിതയായ നടി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങള്‍ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെയാണ് ലക്ഷ്മി പുറത്തേക്ക് പോയത്. ഷോയുടെ 1500ാം എപ്പിസോഡില്‍ പ്രേക്ഷകര്‍ക്ക് ലക്ഷ്മി ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞിരുന്നു.എന്നാല്‍ 1500ാം എപ്പിസോഡ് ഷൂട്ട് ചെയ്തില്ലെന്നും പുറത്തുപോയെന്നും ലക്ഷ്മി ട്വീറ്റ് ചെയ്തു.

ലക്ഷ്മി ചെയ്തത് മോശമായെന്നും ഷോയുടെ പബ്ലിസിറ്റിയ്ക്കായി അധപതിക്കാമോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.ഇതിന് ലക്ഷ്മിയുടെ മറുപടിയെത്തി.ഇതു പബ്ലിസിറ്റി ഹണ്ടല്ലെന്നും നിങ്ങളെന്നെ വിശ്വസിക്കണമെന്നും ലക്ഷ്മി പറയുന്നു.സ്വകാര്യതയിലേക്ക് കടന്നുചെന്ന് അപമാനിക്കുന്ന ഈ പരിപാടികള്‍ക്കെതിരെ വിമര്‍ശനവും ശക്തമാണ് .

Other News in this category4malayalees Recommends