ജീവിതം എത്ര അളിഞ്ഞതെങ്കിലും സിനിമയില്‍ ഇമേജുണ്ടാക്കാനാണ് അവരുടെ ശ്രമം ; നക്ഷത്ര വേശ്യാലയവും സ്വര്‍ണ്ണക്കടത്തും നടത്താനും നടിമാര്‍ക്ക് മടിയില്ല ; തിരക്കഥാകൃത്ത് സി വി ബാലകൃഷ്ണന്റെ വാക്ക് വിവാദമാകുന്നു

ജീവിതം എത്ര അളിഞ്ഞതെങ്കിലും സിനിമയില്‍ ഇമേജുണ്ടാക്കാനാണ് അവരുടെ ശ്രമം ; നക്ഷത്ര വേശ്യാലയവും സ്വര്‍ണ്ണക്കടത്തും നടത്താനും നടിമാര്‍ക്ക് മടിയില്ല ; തിരക്കഥാകൃത്ത് സി വി ബാലകൃഷ്ണന്റെ വാക്ക് വിവാദമാകുന്നു
മലയാള നിടമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരനും തിരക്കഥാകൃത്തുമായ സിവി ബാലകൃഷ്ണന്‍ രംഗത്ത്. നടിമാര്‍ പ്രത്യേകിച്ച് മലയാള നടിമാര്‍ നക്ഷത്ര വേശ്യാലയവും സ്വര്‍ണ്ണ കടത്തും നടത്തിയിട്ട് സിനിമയില്‍ നല്ല ഇമേജ് ഉണ്ടാക്കാന്‍ സദാചാരത്തെ കുറിച്ച് സംസാരിക്കുകയാണെന്നായിരുന്നു ബാലകൃഷ്ണന്റെ വിമര്‍ശനം.എസ് ദുര്‍ഗ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്വകാര്യ ചിനലില്‍ അഭിപ്രായം പറയുകയായിരുന്നു അദ്ദേഹം.

''ദുര്‍ഗയില്‍ ഒരുപാട് ന്യൂഡിറ്റി ഉണ്ട്. എന്നാല്‍ അതില്‍ പരിമിതികളുമുണ്ട്. അഭിനേതാക്കള്‍ ഇതുമായി എത്രമാത്രം സഹകരിക്കും എന്നതാണ് ഒന്ന്. ലോകത്തിലെ ഏറ്റവും മികച്ച നടികളില്‍ പലരും നഗ്‌നരംഗങ്ങളില്‍ അഭിനയിക്കുന്നവരാണ്. അവര്‍ക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ല. വിദേശ സിനിമകളിലെല്ലാം സ്പഷ്ടമായ നഗ്‌നരംഗങ്ങള്‍ ഉണ്ട്. ഇവിടെയാണ് ഇത്തരത്തിലുള്ള വിലക്കുകള്‍.ഇവിടുത്തെ നടിമാര്‍ക്ക് ഒരു തരത്തിലുള്ള സദാചാരബോധമുണ്ട്. അവരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇമേജ് ഉണ്ട്. അവര്‍ സ്വര്‍ണക്കടത്ത് നടത്തും. നക്ഷത്ര വേശ്യാലയം നടത്തും. പക്ഷെ സിനിമയില്‍ വേറെ ഇമേജ് ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ദുര്‍ഗ എന്ന പേരാണ് പ്രശ്‌നമെങ്കില്‍ ഇന്ത്യയിലെ ഒട്ടുമിക്ക പേരുകളും നമുക്ക് ഉപയോഗിക്കാന്‍ കഴിയില്ല. മിക്ക പേരുകളും ദൈവത്തിന്റെ പേരുകളാണ്, എന്റേതുള്‍പ്പടെ. കാലാനുസൃതമായി ചിന്തിക്കുകയാണ് വേണ്ടത് സി.വി ബാലകൃഷ്ണന്‍ പറഞ്ഞു

Other News in this category4malayalees Recommends