ശ്രുതി ഹാസന്റെ കാമുകന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു: തനി നാടനായി മൈക്കിള്‍ എത്തിയപ്പോള്‍

ശ്രുതി ഹാസന്റെ കാമുകന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു: തനി നാടനായി മൈക്കിള്‍ എത്തിയപ്പോള്‍
കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ വിവാഹിതയാകുന്നുവെന്ന് വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹചടങ്ങില്‍ ശ്രുതി കാമുകനെയും കൂട്ടി വന്നതാണ് വൈറലായത്. പലപ്പോഴായി ഇരുവരെയും ഒന്നിച്ചു കണ്ടിട്ടുണ്ട്.

മാതാപിതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇരുവരും എത്തിയതോടെയാണ് കാമുകനാണെന്ന കാര്യം ഉറപ്പിച്ച് പറയുന്നത്. മൈക്കിള്‍ കോര്‍സലേയും ശ്രുതിയും തനി നാടന്‍ വേഷത്തിലാണ് എത്തിയത്. ഇരുവരുടെയും വിവാഹത്തിന് കമല്‍ സമ്മതിച്ചെന്നാണ് വിവരം. ശ്രുതിയും മൈക്കിളും അമ്മ സരിതയെയും സന്ദര്‍ശിച്ചതായാണ് വിവരം.


ശ്രുതി അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റിലും പ്രൊമോഷന്‍ വേദികളിലും മൈക്കിളിന്റെ സാന്നിധ്യം പതിവായതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയില്‍പ്പെടുന്നത്. മൈക്കിള്‍ ലണ്ടനിലെ ഡ്രാമാ സെന്ററില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ വിവിധ തിയേറ്റര്‍ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നു.
Other News in this category4malayalees Recommends