ലോകാവസാന സൂചന: ഇടുക്കി അണക്കെട്ടും ഒലിച്ചു പോകും, ഓഖി ചുഴലിക്കാറ്റ് തുടക്കം മാത്രം, നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെ

ലോകാവസാന സൂചന: ഇടുക്കി അണക്കെട്ടും ഒലിച്ചു പോകും, ഓഖി ചുഴലിക്കാറ്റ് തുടക്കം മാത്രം, നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെ
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ തുടക്ക മാത്രമാണോ? ലോകാവസാനിക്കാന്‍ പോകുന്നുവെന്ന് പറയുന്നതാണത്രേ. നോസ്ട്രഡാമസ് എന്ന പ്രവാചകന്‍ പറഞ്ഞത് സത്യമായി മാറുന്നു. ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രദാമസ്. രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്.

ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രദമാസ് രചിച്ച 'ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രെഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില്‍ ആണത്രേ മുല്ലപ്പെരിയാര്‍ ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്.

അവര്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഫ്രെഞ്ചിലും ആംഗലേയത്തിലും ഉള്ള കവിതാ രൂപത്തിലുള്ള പ്രവചനങ്ങള്‍ ചുവടെയും ചേര്‍ക്കുന്നു. ഒപ്പം ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും പാശ്ചാത്യവിശാരദന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും. ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും. ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും. പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും.

മുല്ലപെരിയാല്‍ പൊട്ടുന്നതിനു മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.

ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന്നു. ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്‌നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ -ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇത് ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങളില്‍ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്ന ആള്‍ എന്ന വിശേഷണം എന്നും ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിന് സ്വന്തമാണ് .ഇദ്ദേഹത്തിന്റെ പ്രവചനം ശരിയാകുമോ ?2017-18 വര്‍ഷങ്ങളെ കുറിച്ച് നോസ്ട്രഡാമസ് നടത്തിയ ഒരു പ്രവചനം ശരിവെക്കുന്ന സൂചനകള്‍ ലോകത്ത് കാണുന്നു.

Other News in this category



4malayalees Recommends