ക്ഷുഭിതയായ ലക്ഷ്മി പ്രോഗ്രാമില്‍ നിന്നും ഇറങ്ങിപ്പോയി: ലക്ഷ്മി ഇത്ര അധപതിച്ചോയെന്ന് വിമര്‍ശകര്‍, വീഡിയോ വൈറല്‍

ക്ഷുഭിതയായ ലക്ഷ്മി പ്രോഗ്രാമില്‍ നിന്നും ഇറങ്ങിപ്പോയി: ലക്ഷ്മി ഇത്ര അധപതിച്ചോയെന്ന് വിമര്‍ശകര്‍, വീഡിയോ വൈറല്‍
സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടിയില്‍ നിന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍ ഇറങ്ങിപ്പോയി. വര്‍ഷങ്ങളായി ഈ പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മിയാണ്. . ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പ്രെമോ എന്ന രീതിയില്‍ ചാനല്‍ തന്നെ കാണിച്ചുക്കൊണ്ടിരിക്കുകയാണ്. വീഡിയോ വൈറലായി.

അവതാരകയുടെ സീറ്റിലിരിക്കുന്ന ലക്ഷ്മിയുടെ അടുത്തേക്ക് ക്രൂവിലെ ഒരംഗം വരികയും മാഡത്തിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇതു കേട്ട് ക്ഷുഭിതയായ നടി ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. ക്രൂവിലെ അംഗങ്ങള്‍ തിരിച്ചുവരണമെന്ന് അപേക്ഷിച്ചിട്ടും അതൊന്നും ഗൗനിക്കാതെയാണ് ലക്ഷ്മി പുറത്തേക്ക് പോയത്.

ഷോയുടെ 1500ാം എപ്പിസോഡില്‍ പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരിക്കുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ 1500ാം എപ്പിസോഡ് ഷൂട്ട് ചെയ്തില്ലെന്നും ഷോയില്‍ നിന്ന് പുറത്ത് പോയെന്നും ലക്ഷ്മി പിന്നീട് ട്വീറ്റ് ചെയ്തു. ലക്ഷ്മി ചെയ്തത് മോശമായിപ്പോയെന്നും ഷോയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഇത്രയ്ക്കും അധപതിക്കാമോ എന്ന തരത്തിലും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഇതിന് മറുപടിയായി ലക്ഷ്മി രംഗത്തെത്തി. നിങ്ങളെന്നെ വിശ്വസിക്കൂ, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല, നിങ്ങളില്‍ എത്ര പേര്‍ എനിക്കെതിരെ ശബ്ദമുയര്‍ത്തുമെന്ന് അറിയില്ല.Other News in this category4malayalees Recommends