ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലീം യുവാവിനെ ലൗജിഹാദെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചു: വീഡിയോ വൈറല്‍

ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലീം യുവാവിനെ ലൗജിഹാദെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചു: വീഡിയോ വൈറല്‍
ജയ്പൂര്‍: ജാതിയുടെ പേരും പറഞ്ഞ് വെട്ടും കുത്തും വ്യാപകമാകുന്നു. ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്ലീം യുവാവിനെ ലൗജിഹാദെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചു. വീഡിയോ പ്രചരിച്ചതോടെ പ്രതിയും പിടിയിലായി.

ലൗജിഹാദെന്ന് ആരോപിച്ചാണ് യുവാവിനെ മഴു കൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. രാജസ്ഥാനിലെ രാജ്‌സമന്തിലാണ് മുഹമ്മദ് അഫ്‌റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊന്ന് കത്തിച്ചത്. ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഷാംബുലാല്‍ റെഗര്‍ എന്നയാളെ പോലീസ് അറസ്റ്റുചെയ്തു.

പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്‌റസുല്‍. രാജസ്ഥാനിലെ രാജ്‌സമന്തില്‍ കരാര്‍ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്‌റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. ഷാംബുലാലിന്റെ സഹോദരിയുമായി അഫ്‌റസുലിന് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇതിന്റെ പേരിലുള്ള ലൗജിഹാദ് കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പകുതി കത്തിക്കരിഞ്ഞ മൃതദേഹത്തൊടൊപ്പം മഴുവും ബൈക്കും പോലീസ് കണ്ടെടുത്തു. മരിച്ച അഫ്‌റസുല്‍ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.
Other News in this category4malayalees Recommends