പണത്തിനുവേണ്ടി മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു: ചതിയില്‍പ്പെട്ടെന്ന് സഹോദരിയോടു വിളിച്ചു പറഞ്ഞു, ജോലിക്ക് ശമ്പളമില്ല, ഒടുവില്‍ ജീവനൊടുക്കി

പണത്തിനുവേണ്ടി മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു: ചതിയില്‍പ്പെട്ടെന്ന് സഹോദരിയോടു വിളിച്ചു പറഞ്ഞു, ജോലിക്ക് ശമ്പളമില്ല, ഒടുവില്‍ ജീവനൊടുക്കി
കൊടുങ്ങല്ലൂര്‍: ബെഹ്റിനിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത നിഴലിക്കുന്നു. ബ്യൂട്ടിഷന്‍ ജോലിക്കെന്നു പറഞ്ഞ് പോയ പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യ ജിനിക്ക് നേരിടേണ്ടി വന്നത് പീഡനങ്ങളാണ്. 30 കാരിയായ ജിനിക്ക് ശമ്പളമില്ലാത്ത ജോലിയായിരുന്നു.

ജിനിയില്‍ നിന്നു രണ്ടരലക്ഷം രൂപ വാങ്ങി ഈ വര്‍ഷം ജൂലൈയിലായിരുന്നു ചാലക്കുടി കൊമ്പൊടിഞ്ഞമാക്കല്‍ മിനി ജിനിയെ ബഹ്റനില്‍ കൊണ്ടു പോയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള ജോലിയായിരുന്നില്ല ജിനിക്കു ലഭിച്ചത്. ഹോട്ടലിലാണ് ഇവര്‍ക്കു ജോലി ലഭിച്ചത്. നാലുമക്കള്‍ ഉള്ള കുടുംബത്തില്‍ ഭര്‍ത്താവിന്റെ വരുമാനം തികയാത്തതു മൂലമാണ് ജിനി പലരില്‍ നിന്നും പണം കടം വാങ്ങി ബെഹ്റിനില്‍ പോയതെന്നു പറയുന്നു.

അവിടെ എത്തിയപ്പോള്‍ പറഞ്ഞ ജോലിയും ശമ്പളവുമില്ല. മാത്രമല്ല പണത്തിനു വേണ്ടി മറ്റു ചില ജോലികളും ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോഴാണു ജിനി ജീവിതം അവസാനിപ്പിച്ചത് എന്നു പറയുന്നു. മരണത്തിനു തൊട്ടു മുമ്പ് ബെഹ്റിനിലുള്ള സഹോദര ഭാര്യയേയും മനാമയിലുള്ള സുഹൃത്തിനെയും വിളിച്ചു താന്‍ മരിക്കാന്‍ പോകുകയാണ് എന്നു പറഞ്ഞു. കാര്യം അന്വേഷിച്ചപ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടു എന്നായിരുന്നു ജിനി പറഞ്ഞത്. ഇരുവരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ജിനി കേട്ടില്ല.


സംശയം തോന്നിയ സഹോദര ഭാര്യ ഉടന്‍ ജിനി താമസിക്കുന്ന ഫ്ലാളാറ്റില്‍ എത്തി എങ്കിലും വിളിച്ചിട്ടു വാതില്‍ തുറന്നില്ല. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ജിനി തൂങ്ങി മരിച്ച നിലയിലായിരുന്നു.

Other News in this category4malayalees Recommends